ഈ വർഷം ഇന്ത്യയിൽ പട്ടിണിയും ദാരിദ്ര്യവും? പ്രവചിച്ച് ബാബ വം​ഗ: സോഷ്യൽ ഇടത്ത് ചർച്ച

പ്രവചനങ്ങളിലൂടെ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച സ്ത്രീയാണ് ബാബ വംഗ. എന്നാൽ ബാബയുടെ പുതിയ പ്രവചനം ഇന്ത്യക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്ന ഒന്നാണ്.
2022-ൽ ഇന്ത്യയിൽ അതിരൂക്ഷമായ വെട്ടുക്കിളി ആക്രമണം ഉണ്ടാവും. അതേ തുടർന്ന് വിളകൾ നശിക്കുകയും ഇന്ത്യയിലാകെ തന്നെ കനത്ത ദാരിദ്ര്യം അനുഭവപ്പെടുകയും ചെയ്യും എന്നായിരുന്നു ബാബ വം​ഗയുടെ പ്രവചനം. 2022നെ കുറിച്ച് ബാബ നടത്തിയ രണ്ട് പ്രവചനങ്ങൾ ശരിയായിരുന്നെന്ന് പറയപ്പെടുന്നു.

9/11ആക്രമണം, ബ്രെക്സിറ്റ് അടക്കം സുപ്രധാനമായ പല സംഭവങ്ങളെ കുറിച്ചും ബാബ വം​ഗ പ്രവചനം നടത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ പിരിച്ച് വിടൽ, 2004 -ലെ തായ്‍ലാൻഡ് സുനാമി, ബരാക് ഒബാമ പ്രസിഡന്റായത് എന്നിവയെല്ലാം അവരുടെ പ്രവചനങ്ങളിൽ ഉണ്ടായിരുന്നു എന്നാണ് അവരെ വിശ്വസിക്കുന്നവർ പറയുന്നത്.

ദുരൂഹ സാഹചര്യത്തിലാണ് ബാവയുടെ കാഴ്ച നഷ്ടപ്പെട്ടത്. എന്നാൽ അതിനുശേഷം തനിക്ക് ഭാവി കാണാൻ കഴിവുണ്ടെന്നാണ് ബാബ അവകാശപ്പെടുന്നത്. 5079 വരെയുള്ള പ്രവചനങ്ങളാണ് അവർ നടത്തിയത്. 5079 ആകുമ്പോൾ ലോകം അവസാനിക്കും എന്നും ബാബ വം​ഗ പ്രവചിച്ചു.

ഈ വർഷം ഇന്ത്യയിൽ പട്ടിണിയും ദാരിദ്ര്യവും? പ്രവചിച്ച് ബാബ വം​ഗ: സോഷ്യൽ ഇടത്ത് ചർച്ച

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes