
ഇടുക്കി കട്ടപ്പനയിൽ പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ കാമുകനും സുഹൃത്തും അറസ്റ്റിൽ. കട്ടപ്പന സ്വദേശികളാണ് പിടിയിലായത്. കട്ടപ്പന വെള്ളയാംകുടി സ്വദേശി ഗോകുൽ, ഇരട്ടയാർ നത്തുകല്ല് സ്വദേശി മെബിൻ എന്നിവരാണ് പിടിയിലായത്. കുറച്ച് നാളുകളായി പെൺകുട്ടിയും ഗോകുലും തമ്മിൽ അടുപ്പത്തിലായിരുന്നു. തുടർന്ന് കഴിഞ്ഞ 26 ന് സുഹൃത്തായ മെബിന്റെ വീട്ടിൽ എത്തിച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ ബന്ധുക്കൾ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. ഇതേ തുടർന്ന് കട്ടപ്പന പൊലീസിൽ പരാതിപ്പെടുകയായിരുന്നു.ഒന്നാം പ്രതി ഗോകുലിനെ ചെറുതോണിയിൽ നിന്നും മെബിനെ ഇയാളുടെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
