
മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് നിമിഷ സജയന്‍. ഇപ്പോഴിതാ മനസ്സില്‍ എന്നും തന്നെ വേട്ടയാടിയ ഒരു കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ നിമിഷ സജയന്‍. ദ ക്യുവിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതേ കുറിച്ച് സംസാരിച്ചത്. തന്നെ എപ്പോഴും പിന്തുടരുന്ന കഥാപാത്രം മാലിക്് എന്ന് ചിത്രത്തിലേത് ആണ് എന്നാണ് നടി പറയുന്നത്. മാലിക്കില്‍ റോസ്ലിന്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. ഫഹദ് ഫാസിലിന്റെ നായിക ആയിട്ടാണ് നിമിഷ
ആ ചിത്രത്തില്‍ എത്തിയിരുന്നത്. മികച്ച അഭിനയ പ്രകടനം ആയിരുന്നു നടി ചിത്രത്തില്‍ കാഴ്ച്ചവെച്ചിരുന്നത്. ആ സിനിമയിലെ കഥാപാത്രം തന്റെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കും.. അതില്‍ തന്റെ കഥാപാത്രത്തിന്റെ മകന്‍ മരിക്കുന്ന രംഗം എന്റെ അമ്മയെ മനസ്സില്‍ ഓര്‍ത്താണ് ചെയ്തത് എന്നാണ് നിമിഷ അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്.. എനിക്ക് അങ്ങനെ ഒരു അവസ്ഥ ഉണ്ടായാല്‍ അമ്മ എങ്ങനെ ആയിരിക്കും ഉണ്ടാവുക എന്ന് മാത്രമാണ് ആ സീന്‍ എടുക്കുമ്പോള്‍
ആലോചിച്ചിരുന്നത്. എന്നും ആ രംഗം അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് ഒട്ടും നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നുമാണ് നടി പറഞ്ഞത്.. അത്രയ്ക്ക് വിഷമത്തിലായിപ്പോയി.. സിനിമ തീയറ്ററില്‍ എത്തി കണ്ടപ്പോഴും ആ സീന്‍ എത്തിയപ്പോള്‍ എന്റെ നിയന്ത്രണം വിട്ടുപോയി എന്നും നിമിഷ പറയുന്നു.
അതേസമയം, ഒരു തെക്കന്‍ തല്ല് കേസ് എന്ന സിനിമയാണ് നിമിഷയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.. തുറമുഖം ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. മലയാളത്തിന് പുറമെ മറാത്തി, ഹിന്ദി ഭാഷകളിലും നിമിഷയുടെ സിനിമകള്‍ എത്തുന്നുണ്ട്.
