ഇതര മതസ്ഥനൊപ്പം ബൈക്ക് യാത്ര; യുവതിക്കും യുവാവിനും നേരെ സദാചാര ആക്രമണം

ബൈക്കിൽ ഒന്നിച്ചു സഞ്ചരിച്ചതിന് യുവതിക്കും യുവാവിനുമെതിരെ സദാചാര ആക്രമണം. ബെംഗളുരു ദൊഡ്ഡബെല്ലാപുരയിലാണ് സംഭവം. വ്യത്യസ്ത മതങ്ങളിൽപെട്ടവരാണെന്ന കാരണത്താലാണ് ഒരുകൂട്ടം ആളുകൾ തടഞ്ഞുനിർത്തി അധിക്ഷേപിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്. അക്രമങ്ങൾക്ക് നേതൃത്വം നൽകിയ അക്ബര്‍ പിടിയിലായി

ദൊഡ്ഡബല്ലാപൂരയിലെ ടെറിന സ്ട്രീറ്റിലാണ് സംഭവം. ഇതര മതസ്ഥനായ യുവാവിനൊപ്പം പെണ്‍കുട്ടി ബൈക്കിൽ സഞ്ചരിച്ചതാണ് സദാചാര ഗുണ്ടകളെ ചൊടിപ്പിച്ചത്. ബൈക്ക് തടഞ്ഞ ഇസ്ലാംപൂർ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം യുവതിയോട് മാതാപിതാക്കളുടെ ഫോൺ നമ്പർ ചോദിച്ചു .വഴങ്ങാത്തതിനെ തുടർന്ന് ഭീഷണിപെടുത്തി. ഈ സംഭവങ്ങളെല്ലാം ഇതേ സംഘത്തിലെ ചിലർ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇവർ തന്നെയാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും. പെൺകുട്ടിയുടെ പരാതിയിൽ ദൊഡ്ഡബല്ലാപൂർ നഗർ പോലീസ് കേസെടുത്തു. അക്രമങ്ങൾക്ക് നേതൃത്വം നൽകിയ അക്ബറ്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതര മതസ്ഥനൊപ്പം ബൈക്ക് യാത്ര; യുവതിക്കും യുവാവിനും നേരെ സദാചാര ആക്രമണം
ഇതര മതസ്ഥനൊപ്പം ബൈക്ക് യാത്ര; യുവതിക്കും യുവാവിനും നേരെ സദാചാര ആക്രമണം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes