വിദ്യാർഥിനികളെ അശ്ലീല ദൃശ്യം കാണിച്ചു; സ്പർശിച്ചു: അധ്യാപകനെ ചെരുപ്പ് മാല അണിയിച്ച് അമ്മമാർ

വിദ്യാർഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ദുരുദ്ദേശ്യപരമായി സ്പർശിക്കുകയും ചെയ്ത അധ്യാപകനെ മുഖത്ത് മഷി ഒഴിച്ച്, ചെരുപ്പ് മാല അണിയിച്ച് രക്ഷിതാക്കളായ സ്ത്രീകളുടെ പ്രതിഷേധം. ജാർഖണ്ഡിലെ പടിഞ്ഞാറൻ സിങ്ബും ജില്ലയിലാ‍ണ് സംഭവം. മിഡിൽ സ്കൂളിൽ പഠിക്കുന്ന ആറ് പെൺകുട്ടികളാണ് രക്ഷിതാക്കളോട് പരാതി പറഞ്ഞത്.

അധ്യാപകൻ ക്ലാസ് മുറിയിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചെന്നും മോശമായ രീതിയിൽ സ്പർശിക്കുകയും ചെയ്തുവെന്ന് കുട്ടികൾ പറഞ്ഞു. ഇതോടെ രോഷാകുലരായ നാട്ടുകാർ അധ്യാപകനെ ചെരുപ്പ് മാലയണിയിക്കുകയും മുഖത്ത് മഷി ഒഴിക്കുകയുമായിരുന്നു. പ്രതിയെ ഉടൻ ജയിലിലേക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ധർണ നടത്തി.

ബുധനാഴ്ച പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും എടുക്കാതിരുന്നതോടെയാണ് അധ്യാപകനെ ശിക്ഷിക്കാൻ തീരുമാനിച്ചതെന്ന് അമ്മമാർ പറഞ്ഞു. ചെരുപ്പുമാലയണിയിച്ച അധ്യാപകനെ അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിക്കൊണ്ടുപോകുന്നതിനിടെ പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.

വിദ്യാർഥിനികളെ അശ്ലീല ദൃശ്യം കാണിച്ചു; സ്പർശിച്ചു: അധ്യാപകനെ ചെരുപ്പ് മാല അണിയിച്ച് അമ്മമാർ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes