Spot Light

വൈറ്റമിന്‍ ഡി ഗുളികകള്‍ മുതിര്‍ന്നവരിലെ ഹൃദയാഘാത സാധ്യത കുറയ്ക്കും; പഠന റിപ്പോര്‍ട്ട്

മുതിര്‍ന്നവരിലെ ഹൃദയാഘാതം കുറയ്ക്കാന്‍ വൈറ്റമിന്‍ ഡി ഗുളികകള്‍ക്ക് സാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. അറുപത് വയസിന് മേല്‍ പ്രായമുള്ള 20,000 ത്തിലേറെ ഓസ്ട്രേലിയക്കാരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ക്യുഐഎംആര്‍ ബെര്‍ഗോഫര്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. വൈറ്റമിന്‍ ഡി ഗുളികകള്‍ കഴിച്ചവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 19 ശതമാനമാണ് ഹൃദയാഘാത സാധ്യത കുറഞ്ഞത്. ജനസംഖ്യാ ആരോഗ്യ പരിപാടിയുടെ ഭാഗമായാണ് ഈ ഗവേഷണം നടത്തിയത്. 2014നും 2020 ഇടയില്‍ അറുപത് വയസിനും 84 വയസിനും ഇടയില്‍ പ്രായമുള്ള 21,315 ആളുകളെയാണ് പഠന വിധേയമാക്കിയത്.

ജീവിതശൈലി മാറിയതോടെ ഹൃദയാഘാതം ആഗോളതലത്തില്‍ തന്നെ സാധാരണമായിക്കഴിഞ്ഞു. വൈറ്റമിന്‍ ഡിയും ഹൃദയാഘാതവുമായുള്ള ബന്ധം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു ഗവേഷണത്തിന് ശാസ്ത്രജ്ഞര്‍ തയ്യാറായത്. പലകാലങ്ങളിലായി പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ഇത്ര വലിയ സാംപിളില്‍ പരീക്ഷിച്ചതും കൃത്യമായ ഫലം അറിയാന്‍ കഴി‍ഞ്ഞതും ആദ്യമായാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. കൂടുതല്‍ വിശദമായ പഠനം നടത്തുമെന്നു സംഘം കൂട്ടിച്ചേര്‍ത്തു.

പഠനവിധേയമാക്കിയവരില്‍ 172 ആളുകള്‍ക്ക് മാസത്തില്‍ ഒരു ഗുളികയെന്ന നിലയിലാണ് ഹൃദയാഘാതത്തെ പ്രതിരോധിക്കാനായി നല്‍കിയത്. ശരീരത്തിലെ കാല്‍സ്യത്തിന്റെയും ഫോസ്ഫേറ്റിന്റെയും അളവിനെ വൈറ്റമിന്‍ ഡി ആണ് നിയന്ത്രിക്കുന്നത്. എല്ലിന്റെയും പല്ലിന്റെയും മസിലുകളുടെയും ആരോഗ്യത്തിന് ഇത് അത്യന്താപേക്ഷിതവുമാണ്. ശൈത്യകാലത്ത് ദിവസേനെ ഒന്നെന്ന കണക്കില്‍ വൈറ്റമിന്‍ ഗുളികകള്‍ കഴിക്കണമെന്ന് ബ്രിട്ടനിലെ ആളുകള്‍ക്ക് സര്‍ക്കാര്‍ തന്നെ നിര്‍ദേശം നല്‍കുന്നതും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button