
എന്നാല്‍ അങ്ങനെയൊരു ദുരനുഭവത്തിലൂടെ കടന്നുപോകേണ്ടി വന്നിരിക്കുകയാണ് മഹാരാഷ്‍ട്ര സ്വദേശിയായ ഒരു ഹോണ്ടാ ആക്ടീവ ഉടമയ്ക്ക്.
രാജ്യത്തെ ഇന്ധന വില സാധാരണക്കാരെ വിയര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. കയറിയും ഇറങ്ങിയും അത് പലപ്പോഴും ഉയര്‍ന്ന വിലനിലവാരത്തില്‍ തന്നെ തുടരുന്നു. പക്ഷേ, എന്തായാലും എത്രയേറെ വില ഉയര്‍ന്നാലും ഒരു ഹോണ്ട ആക്ടീവ സ്‍കൂട്ടറിന് പെട്രോള്‍ അടിച്ച വകയില്‍ 55,000 രൂപ വരെ ഒറ്റയടിക്ക് ബില്ലായി ലഭിക്കുന്നത് എന്തായാലും ഞെട്ടിപ്പിക്കുന്നതാണ്. എന്നാല്‍ അങ്ങനെയൊരു ദുരനുഭവത്തിലൂടെ കടന്നുപോകേണ്ടി വന്നിരിക്കുകയാണ് മഹാരാഷ്‍ട്ര സ്വദേശിയായ ഒരു ഹോണ്ടാ ആക്ടീവ ഉടമയ്ക്ക്.
മഹാരാഷ്ട്രയിലെ താനെയിലെ ഒരു പെട്രോള്‍ പമ്പിലാണ് ഈ സംഭവം. തന്‍റെ ഇരുചക്രവാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ പോയ ഹോണ്ട ആക്ടിവയുടെ ഉടമയ്ക്കാണ് ഈ ഭീമമായ തുക നൽകേണ്ടി വന്നത്. സംഭവം ഇങ്ങനെ. 550 രൂപയ്‌ക്ക് പെട്രോൾ നിറയ്ക്കാനാണ് ഉടമ ഹോണ്ട ആക്ടീവയുമായി പെട്രോള്‍ പമ്പില്‍ എത്തിയത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ഓൺലൈനായി പണം അടയ്‌ക്കുമ്പോൾ, ഒരു പിശക് സംഭവിച്ചു. അതുമൂലം ഉടമയുടെ അക്കൗണ്ടിൽ നിന്ന് 55,000 രൂപ പിൻവലിക്കപ്പെട്ടു. പെട്രോള്‍ പമ്പിലെ ജീവനക്കാരൻ 550 എന്നതിന് പകരം അബദ്ധത്തില്‍ 55,000 രൂപയ്ക്ക് ഒരു ബാർ കോഡ് ജനറേറ്റുചെയ്‌തതാണ് ഇതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ . എന്തായാലും പ്രശ്‌നം രൂക്ഷമാകുന്നതിന് മുമ്പ്, പിശക് പരിഹരിച്ചു. പിൻവലിക്കപ്പെട്ട ഈ തുക ഇരുചക്രവാഹന ഉടമയുടെ അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റ് ചെയ്‍ത് നല്‍കി പെട്രോള്‍ പമ്പുകാര്‍ തലയൂരി എന്നാണ് റിപ്പോര്‍ട്ടുകള്‍.
നെറ്റ്‌വർക്കോ ബാങ്ക് സെർവറോ ഡൌണ്‍ ആണെങ്കില്‍ ഓൺലൈനായി തുക അടയ്‌ക്കുമ്പോൾ ഉപഭോക്താക്കൾ ബുദ്ധിമുട്ടുന്ന നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ കാരണം ഇക്കാലത്ത് സംഭവിക്കുന്ന ചില സാധാരണ പിശകുകളാണിത്.
അതേസമയം ഏഴ് മാസത്തെ കുറഞ്ഞ ആഗോള വിലയ്ക്ക് ശേഷവും പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല എന്നും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്ധനവില ഏകദേശം 100 രൂപയോ അതിനു മുകളിലോ ആയി തുടരുന്നു. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിൽ താഴെയായതെന്ന് നേരത്തെയുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ എന്ന നിലയിൽ, രാജ്യത്ത് ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന ഡീസലിന്റെ നഷ്ടം അവർ ഇപ്പോഴും നേരിടുന്നു. 158 ദിവസമായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്.
