കേരളത്തിൽ നിന്നും 3.70 കോടി; ആകെ 78 കോടി; പൊന്നിയിൻ സെൽവൻ കലക്‌ഷൻ റിപ്പോർട്ട്

ബോക്സ്ഓഫിസിൽ വെന്നിക്കൊടി പാറിച്ച് മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ. തമിഴ്നാട്ടില്‍ നിന്നും മാത്രം 25.86 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പൊന്നിയിൻ സെൽവനെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല ട്വീറ്റ് ചെയ്തു.

അജിത് ചിത്രം വലിമൈ ആണ് അദ്യ സ്ഥാനത്ത്. 36.17 കോടിയാണ് വരുമാനം. രണ്ടാം സ്ഥാനത്തുള്ള ബീസ്റ്റ് നേടിയത് 26.40 കോടിയാണ്. കമൽഹാസൻ ചിത്രം വിക്രമിനെ പിന്നിലാക്കിയാണ് പൊന്നിയിൻ സെൽവൻ മൂന്നാമതെത്തിയത്. 20.61 കോടിയാണ് ‘വിക്ര’മിന്റെ ആദ്യദിന വരുമാനം. ചിയാൻ വിക്രം നായകനായ കോബ്ര 13 കോടിയാണ് ആദ്യദിനം നേടിയത്.

വിദേശ രാജ്യങ്ങളിലും അപ്രതീക്ഷിത പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. 40 കോടിയാണ് ഇന്ത്യയ്ക്കു പുറത്തുനിന്നും വാരിയത.് അമേരിക്കൻ ബോക്‌സ് ഓഫിസില്‍ നിന്നുമാത്രം എട്ടു കോടി കലക്‌ഷൻ ലഭിച്ചു.

തമിഴ്നാട് കലക്‌ഷൻ: 25.86 കോടി

കേരളം: 3.70 കോടി

ആന്ധ്രപ്രദേശ്/തെലങ്കാന: 5.93 കോടി

കർണാടക: 5.04 കോടി

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും: 3.51 കോടി

വിദേശ രാജ്യങ്ങളിൽ നിന്നും: 34.25 കോടി

ആകെ കലക്‌ഷൻ (ആദ്യദിനം): 78.29 കോടി

ഇതോടെ ഈ വർഷം ആഗോള ബോക്സ്ഓഫിസ് കലക്‌ഷനിൽ ഏറ്റവും വലിയ ഓപ്പണിങ് ലഭിക്കുന്ന ചിത്രമായി പൊന്നിയിൻ സെൽവന്‍ മാറി.

ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ്, റഹ്മാൻ തുടങ്ങിയ താരങ്ങൾ അതിഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ടൈറ്റിൽ കഥാപാത്രമായി ജയം രവി എത്തുന്നു. രാജ രാജ ചോഴനായാണ് ജയം രവി അഭിനയിക്കുന്നത്. ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുൾമൊഴി വർമനെന്ന രാജ രാജ ചോഴൻ. ആദിത്യ കരികാലനായി എത്തുന്ന വിക്രം, വന്തിയ തേവൻ എന്ന കാർത്തി, നന്ദിനി രാജകുമാരിയായ ഐശ്വര്യ റായി, കുന്ദവൈ രാഞ്ജി തൃഷ എന്നിവരാണ് ആദ്യ ഭാഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ.

,സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേൽ. നിർമാണം മണിരത്നവും ലൈക പ്രൊ‍ഡക്‌ഷൻസും ചേർന്നാണ്. അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ‌അതു ചുരുക്കി, രണ്ടു ഭാഗങ്ങളായുള്ള സിനിമയുമായാണ് മണിരത്നത്തിന്റെ വരവ്. രണ്ടാം ഭാഗം അടുത്തവർഷം തിയറ്ററുകളിലെത്തും.

കേരളത്തിൽ നിന്നും 3.70 കോടി; ആകെ 78 കോടി; പൊന്നിയിൻ സെൽവൻ കലക്‌ഷൻ റിപ്പോർട്ട്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes