
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയെ കടന്നുപിടിച്ചെന്ന പരാതിയിൽ 55-കാരൻ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശി രാജുവിനെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ചങ്ങനാശ്ശേരിയിൽ നിന്ന് തിരുവല്ലയ്ക്ക് വന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരിയാണ് പരാതിക്കാരി. മുൻവശത്തെ വാതിലിനോട് ചേർന്ന സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ സമീപത്തായി നിന്നുയാത്ര ചെയ്ത രാജു കടന്നുപിടിച്ചുവെന്നാണ് പരാതി.
ബസ് സ്റ്റാൻഡിലേക്ക് കയറുന്ന സമയത്തായിരുന്നു അതിക്രമം. യാത്രക്കാരി ബഹളംവച്ചതോടെ സഹയാത്രക്കാർ ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
