പ്രഷർ കുക്കറിലാണോ ചോറ് വെയ്‌ക്കുന്നത്..എങ്കിൽ സൂക്ഷിച്ചോ, രോഗങ്ങൾ പിന്നാലെയുണ്ട്

തിരക്കിട്ട ജീവിതത്തിനിടയിൽ പാചകം എന്നത് ബുദ്ധിമുട്ടേറിയ ഒന്നായി മാറിയിരിക്കുന്നു. സമയം കുറവും മടിയും എല്ലാം ഘടകമാണ്. എങ്ങനെ എളുപ്പത്തിൽ പാചകം ചെയ്യാമെന്ന പരീക്ഷണ നീരിക്ഷണങ്ങൾ നടത്തുന്നവർക്കുള്ള എളുപ്പ മാർഗങ്ങളാണ് പ്രഷർ കുക്കറും റൈസ് കുക്കറുമൊക്കെ.

പ്രഷർ കുക്കറിൽ പാചകം ചെയ്യുന്നത് ഭൂരിഭാഗം ആളുകളുൂം ഇഷ്ടപ്പെടുന്ന ഒന്നാണ്. തടസ്സങ്ങളില്ലാതെ വളരെ പെട്ടെന്ന് ആഹാരം പാകം ചെയ്‌തെടുക്കാമെന്നതാണ് ഇതിനുള്ള കാരണം. പ്രത്യേകിച്ചും തിരക്കുള്ളവരാകും പ്രഷർകുക്കറിനെ ആശ്രയിക്കുന്നത്. എന്നാൽ എന്ത് ഭക്ഷണങ്ങളും പ്രഷർ കുക്കറിൽ തയ്യാറാക്കാൻ കഴിയില്ലെന്നുള്ള വസ്തുത മിക്കവർക്കും അറിയില്ല. പ്രഷർ കുക്കറിൽ ചില ഭക്ഷണങ്ങൾ തയ്യാറാക്കുന്നത് പാകം ചെയ്ത ഭക്ഷണത്തിലെ പോഷകങ്ങളെ നശിപ്പിക്കുകയും അത് അനാരോഗ്യകരമാക്കുകയും ചെയ്യുമെന്ന് ധാരാളം പഠനങ്ങൾ സൂചിപ്പിക്കുന്നു.

പ്രഷർ കുക്കറിൽ ചില ഭക്ഷണങ്ങൾ തയ്യാറാക്കുന്നതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. വിദഗ്ധരുടെ അഭിപ്രായത്തിൽ പ്രഷർ കുക്കറിൽ അന്നജം അടങ്ങിയ ഭക്ഷണം തയ്യാറാക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കാരണം അന്നജം അടങ്ങിയ ഭക്ഷണം കുക്കറിൽ തയ്യാറാക്കുമ്പോൾ, കുക്കറോ ഭക്ഷണമോ അല്ലെങ്കിൽ ഇവ രണ്ടും നശിച്ചേക്കാം. ഈ ഭക്ഷണം കൂടുതൽ കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. പ്രഷർ കുക്കറിൽ ഒരിക്കലും തയ്യാറാക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഇവയാണ്.

പ്രഷർ കുക്കറിൽ സാധാരണയായി തയ്യാറാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് അരി. പ്രഷർ കുക്കറിൽ അരി പാകം ചെയ്യുന്നതിലൂടെ അക്രിലമൈഡ് എന്ന ഹാനികരമായ രാസവസ്തു സൃഷ്ടിക്കപ്പെടുന്നു. ഇത് നിരവധി രോഗങ്ങൾക്ക് കാരണമാകും. പ്രഷർ കുക്കറിൽ തയ്യാറാക്കിയ ചോറ് കഴിക്കുന്നത് പെട്ടെന്ന് അമിതവണ്ണത്തിനും കാരണമാകും.ചിലപ്പോൾ മരണം വരെയും സംഭവിക്കാം.

ഉരുളക്കിഴങ്ങ് പെട്ടെന്ന് വേവിക്കാൻ എളുപ്പ മാർഗമാണ് പ്രഷർ കുക്കറിൽ തിളപ്പിക്കുന്നത്. അന്നജം അടങ്ങിയ പച്ചക്കറിയാണ് ഉരുളക്കിഴങ്ങ് .അതുകൊണ്ട് തന്നെ അവ കുക്കറിൽ തയ്യാറാക്കാൻ പാടില്ല. പ്രഷർ കുക്കറിൽ ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നത് ക്യാൻസർ, ന്യൂറോളജിക്കൽ ഡിസോർഡർ തുടങ്ങിയ നിരവധി ആരോഗ്യ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

പ്രഷർ കുക്കറിൽ പാലുൽപ്പന്നങ്ങൾ പാകം ചെയ്യുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ പാൽ ചൂടാകുന്നതിനാൽ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും. പ്രഷർ കുക്കറിൽ മുട്ട പാകം ചെയ്യുന്നതും നന്നല്ല. തിളയ്‌ക്കുന്ന മുട്ടയ്‌ക്ക് പൊതുവേ ഉയർന്ന ഊഷ്മാവ് ആവശ്യമാണ്. അതുകൊണ്ട് തന്നെ പ്രഷർ കുക്കറിൽ പാകം ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകാം. വേവു വളരെ കുറവുള്ള മത്സ്യവും വിറ്റമിനുകളും ധാതുക്കളും വളരെയധികമുള്ള പഴങ്ങളും പച്ചക്കറികളും പ്രഷർ കുക്കറിൽ പാകം ചെയ്യാൻ പാടില്ല.

പ്രഷർ കുക്കറിലാണോ ചോറ് വെയ്‌ക്കുന്നത്..എങ്കിൽ സൂക്ഷിച്ചോ, രോഗങ്ങൾ പിന്നാലെയുണ്ട്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes