നഗ്നയായി വേദിയിലേക്ക്, സ്പ്രേ ചെയ്ത് വസ്ത്രം; കാണികളെ നിശ്ചലരാക്കി ബെല്ല ഹഡീഡ്

ഫാഷൻ ലോകത്തെ സൂപ്പർതാരമാണ് അമേരിക്കൻ മോഡൽ ബെല്ല ഹഡീഡ്. അൾട്രാ ഗ്ലാമറസ് ലുക്കുകളിലൂടെ ബെല്ല നിരവധി തവണ തരംഗം സൃഷ്ടിച്ചു. ഒരിടവേളയ്ക്കുശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ് താരം. നഗ്നയായി വേദിയിലേക്ക് എത്തിയും അവിടെ വച്ച് വസ്ത്രം ഒരുക്കിയുമാണ് താരം ഫാഷൻ ലോകത്തെ ഞെട്ടിച്ചത്.
പാരിസ് ഫാഷൻ വീക്കിലായിരുന്നു ബെല്ലയുടെ പുതിയ പരീക്ഷണം. കോപർണി എന്ന ലേബലിനു വേണ്ടിയാണ് താരം റാംപിലെത്തിയത്. നഗ്നയായി വേദിയിലേക്ക് എത്തിയ ബെല്ലയെ കാണികൾ നിശ്ചലരായി. ഇതിനു പിന്നാലെ രണ്ടു പേർ വെള്ള നിറത്തിലുള്ള ദ്രാവകം ബെല്ലെയുടെ ശരീരത്തിലേക്ക് സ്പ്രേ ചെയ്യാൻ തുടങ്ങി. ഏറെ വൈകാതെ ഇത് ഉണങ്ങുകയും വസ്ത്രം പോലെ തോന്നിക്കുകയും ചെയ്തു. തുടർന്ന് ഡിസൈനർ എത്തി സ്ലിറ്റും സ്ലീവും നൽകി ഒരു സ്റ്റൈലിഷ് ഗൗണാക്കി ഇതിനെ മാറ്റി.

ഫാബ്രിക്കൻ എന്ന മെറ്റീരിയൽ സ്പ്രേ ചെയ്തത്. ഒരു വസ്തുവിലേക്ക് സ്പ്രേ ചെയ്തു കഴിഞ്ഞാൽ ഉറയ്ക്കുകയും വസ്ത്രം പോലെ മാറുകയും ചെയ്യുന്നതാണ് ഫാബ്രിക്കന്റെ പ്രത്യേക. ഇത് വീണ്ടും ദ്രാവക രൂപത്തിലേക്ക് മാറ്റി പുനരുപയോഗിക്കാമെന്നും വോഗ് റിപ്പോർട്ട് ചെയ്യുന്നു.

നഗ്നയായി വേദിയിലേക്ക്, സ്പ്രേ ചെയ്ത് വസ്ത്രം; കാണികളെ നിശ്ചലരാക്കി ബെല്ല ഹഡീഡ്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes