മമ്മുക്കയുടെ ഡ്യൂപ്പ് ആയി അഭിനയിക്കുന്നത് നിർത്താനുള്ള കാരണം ഇത്; വെളിപ്പെടുത്തി ടിനി ടോം

ഇന്ന് മലയാള സിനിമയിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് ടിനി ടോം. മിമിക്രി കലാകാരനായും ടെലിവിഷനിലൂടെയും തിളങ്ങിയ അദ്ദേഹം ആദ്യമായി സിനിമയുടെ ഭാഗമാവുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയിട്ടാണ്. അണ്ണൻ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തിൽ ഭൂതം തുടങ്ങി ഒട്ടേറെ ചിത്രത്തിൽ ടിനി ടോം മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയി. പട്ടണത്തിൽ ഭൂതം എന്ന സിനിമയുടെ ലൊക്കേഷനിൽ തന്നെ മമ്മുക്കയുടെ വേഷത്തിൽ കണ്ട്, നായകനാണെന്നു തെറ്റിദ്ധരിച്ച് ആളുകൾ ചുറ്റും കൂടിയ രസകരമായ സംഭവവും ഉണ്ടായെന്നും ടിനി ടോം പറയുന്നു. എന്നാൽ കുറച്ച് ചിത്രങ്ങൾ കഴിഞ്ഞപ്പോൾ, ശരീരം വിറ്റ് മടുത്തു, ഇനി മുഖം കൂടി ഒന്ന് സിനിമയിൽ കാണിക്കണമെന്ന് താൻ മമ്മുക്കയോട് പറഞ്ഞെന്നും ടിനി ടോം പറയുന്നു.

മമ്മൂട്ടി- രഞ്ജിത് ടീമിന്റെ പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്ന ചിത്രമാണ് ടിനി ടോം എന്ന നടന് ശ്രദ്ധ നേടിക്കൊടുത്തത്. പിന്നീട് മോഹൻലാൽ- രഞ്ജിത് ചിത്രമായ സ്പിരിറ്റ് ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങൾ വരികയും ശേഷം നായകനായി വരെ ടിനി ടോം സിനിമയിൽ അഭിനയിക്കുകയും ചെയ്തു. നായകനായും വില്ലനായും ഹാസ്യ കഥാപാത്രമായും സഹനടനായും വേഷമിട്ട ടിനി ടോം ഇപ്പോൾ മലയാള സിനിമയുടെ താരസംഘടനയായ അമ്മയുടെ ഭരണസമിതിയുടേയും നിർണ്ണായകമായ ഒരു ഭാഗമാണ്. മൈ നെയിം ഈസ് അഴകൻ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ടിനി ടോം താൻ ഡ്യൂപ്പായി അഭിനയിക്കുന്നത് നിർത്താനുള്ള കാരണം വെളിപ്പെടുത്തിയത്. ടെലിവിഷൻ ഷോകളിലും ജഡ്ജായി ഇപ്പോഴും സജീവമായി വരുന്ന ഒരു താരം കൂടിയാണ് ടിനി ടോം.

മമ്മുക്കയുടെ ഡ്യൂപ്പ് ആയി അഭിനയിക്കുന്നത് നിർത്താനുള്ള കാരണം ഇത്; വെളിപ്പെടുത്തി ടിനി ടോം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes