
‘
സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ‘ഹലോ’ എന്ന് പറയാതെ ‘വന്ദേമാതരം’ എന്ന് പറയണമെന്ന് മഹാരാഷ്ട്ര സർക്കാർ. ഹലോയ്ക്ക് പകരം ഫോണിൽ അഭിവാദ്യം ചെയ്യുന്നത് വന്ദേമാതരം എന്ന് പറഞ്ഞുകാെണ്ടാകണം എന്നാണ് ശനിയാഴ്ച പുറത്തിറക്കിയ പ്രമേയത്തിൽ സർക്കാർ പറയുന്നത്.
‘ഹലോ’ എന്നത് പാശ്ചാത്യ സംസ്കാരം ആണെന്നും അത് ഒഴിവാക്കി വന്ദേമാതരം ഉപയോഗിച്ച് തുടങ്ങണമെന്നുമാണ് ഷിൻഡെ സർക്കാരിന്റെ നയം. സർക്കാർ സ്ഥാപനങ്ങളിൽ എത്തുന്നവരോടും ഫോണിൽ ബന്ധപ്പെടുന്നവരോടും മേലുഉദ്യോഗസ്ഥരോടും സംസാരിക്കുമ്പോൾ ‘ഹലോ’ ഒഴിവാക്കണമെന്നാണ് നിർദേശം. ഷിൻഡെ മന്ത്രിസഭയിലെ മന്ത്രി സുധീർ മുൻഗന്തിവാറാണ് ഇത്തരത്തിൽ ഒരു ആശയം മുന്നോട്ടുവച്ചത്.
