കെജിഎഫ്’ നിർമാതാക്കളുടെ ചിത്രത്തിൽ ഫഹദും അപർണയും: വമ്പൻ പ്രഖ്യാപനം

രാജ്യമൊട്ടാകെ കന്നഡയുടെ കീര്‍ത്തിയറിച്ച ചിത്രമാണ് ‘കെജിഎഫ്’. യാഷിനെ പാൻ ഇന്ത്യൻ സൂപ്പര്‍ സ്റ്റാറാക്കിയ ചിത്രം. ‘കെജിഎഫ്’ പേരെടുത്തപ്പോള്‍ നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസും രാജ്യമൊട്ടാകെ പരിചിതമായി. ഹൊംബാളെ ഫിലിംസിന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ മലയാളികള്‍ ആഘോഷമാക്കുകയാണ്.

മലയാളത്തിന്റെ പ്രമുഖ രണ്ട് താരങ്ങളായ ഫഹദും അപര്‍ണ ബാലമുരളിയുമാണ് ഹൊംബാളെ ഫിലിംസിന്റെ പുതിയ ചിത്രത്തില്‍ നായികാനായകൻമാര്‍. പവൻ കുമാറിന്റെ സംവിധാനത്തില്‍ ‘ധൂമം’ എന്ന് പേരിട്ട ചിത്രത്തില്‍ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു. പൂര്‍ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ ഒമ്പതിന് ആരംഭിക്കും. ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദുര്‍ ആണ് നിര്‍മാണം. മലയാളം,തമിഴ് ,കന്നട തുടങ്ങിയ ഭാഷകളിലാണ് ചിത്രം എത്തും

ടൈസൺ എന്ന പൃഥ്വിരാജ് നായകനാകുന്ന ചിത്രവും ഹൊംബാളെ ഫിലിംസ് നിര്‍മിക്കുന്നുണ്ട്. ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

കെജിഎഫ്’ നിർമാതാക്കളുടെ ചിത്രത്തിൽ ഫഹദും അപർണയും: വമ്പൻ പ്രഖ്യാപനം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes