
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി ട്വന്റി പരമ്പര ഇന്ത്യയ്ക്ക്. രണ്ടാം ട്വന്റി ട്വന്റിയില്‍ ദക്ഷിണാഫ്രിക്കയെ 16 റണ്‍സിന് തോല്‍പിച്ചു. 237 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 20 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കല്‍ താരം ഡേവിഡ് മില്ലര്‍ സെഞ്ചുറി നേടി. 47 പന്തില്‍ 106 റണ്‍സാണ് മില്ലര്‍ നേടിയത്. ഇന്ത്യ മൂന്നുവിക്കറ്റ് നഷ്ടത്തിലാണ് 237 റണ്‍സെടുത്തത്. സൂര്യകുമാര്‍ യാദവും കെ.എല്‍ രാഹുലും അര്‍ധസെഞ്ചുറി നേടി. ട്വന്റി20യില്‍ സൂര്യകുമാര്‍ ആയിരം റണ്‍സ് പിന്നിട്ടു. വിരാട് കോലി 49 റണ്‍സുമായി പുറത്താകാതെ നിന്നു.
