ഭാര്യ പലചരക്ക് കടയിൽ കയറാൻ പറഞ്ഞു; നേടിയത് ഒന്നരക്കോടിയുടെ ഭാഗ്യം

മിഷിഗൺ: നമ്മളൊക്കെ പലചരക്ക് കടയിൽ പോകാറുണ്ട്. എന്നാൽ, ഒന്നരക്കോടി രൂപയുടെ ലോട്ടറിയുമടിച്ച് തിരികെ വരുന്നത് സങ്കൽപ്പിക്കാനാവുമോ? ചിലരുടെ ജീവിതത്തിൽ അങ്ങനെയും സംഭവിക്കും. മിഷി​ഗണിലെ പ്രെസ്റ്റോൺ മാകി എന്നയാൾക്കാണ് ആ ഭാ​ഗ്യമുണ്ടായത്. ഈ ലോട്ടറി അടിച്ചതിന് നന്ദി പറയുന്നത് തന്റെ ഭാര്യയ്ക്കാണ് എന്നും അവളില്ലായിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.

ജോലി കഴിഞ്ഞ് മടങ്ങും വഴി മെയ്ജെർ സ്റ്റോറിൽ വച്ചാണ് മാകി ഒരു ഫാന്റസി 5 ടിക്കറ്റ് എടുത്തത്. പിറ്റേന്ന് അതിൽ അദ്ദേഹത്തിന് ഒന്നരക്കോടിയുടെ സമ്മാനവും ലഭിച്ചു.

“ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പോഴാണ് ഭാര്യ എനിക്ക് ഒരു മെസേജ് അയക്കുന്നത്. ​ഗ്രോസറി സ്റ്റോറിൽ കയറാനും വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങാനും പറഞ്ഞുകൊണ്ടായിരുന്നു മെസ്സേജ്. $200,000 കൂടുതൽ അല്ലെങ്കിൽ സാധാരണയായി ഞാൻ ഫാന്റസി 5 ടിക്കറ്റ് എടുക്കാറില്ല. പക്ഷെ, അന്ന് അതെന്തോ അടുത്തെത്തിയിരിക്കുന്നത് പോലെ തോന്നുകയും ഞാൻ ടിക്കറ്റ് എടുക്കാൻ തീരുമാനിക്കുകയും ആയിരുന്നു” മാകി പറഞ്ഞു.

ഭാര്യ പലചരക്ക് കടയിൽ കയറാൻ പറഞ്ഞു; നേടിയത് ഒന്നരക്കോടിയുടെ ഭാഗ്യം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes