സമ്പത്ത് വർധിപ്പിക്കാൻ ആറ് വയസുകാരനെ നരബലി കൊടുത്തു. ഡൽഹിയിലാണ് ധാരുണമായ സംഭവം. ബലി നൽകിയ സംഭവത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ വിജയ് കുമാർ (19 ), അമർ കുമാർ (22 ) എന്നിവരാണ് അറസ്റ്റിലായത്.ഡൽഹി ലോധി കോളനിയിലെ സി.ആർ.പി.എഫ് കെട്ടിട നിർമ്മാണ മേഖലയിലാണ് സംഭവം. ദൈവം പ്രത്യക്ഷപ്പെട്ട് നരബലി നടത്താൻ പറഞ്ഞത് പ്രകാരമാണ് തങ്ങൾ ഇത് ചെയ്തത് എന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
കുട്ടിയുടെ കുടുംബവുമായി പ്രതികൾക്ക് മുൻപരിചയമുണ്ട്. സിമെന്റ് കട്ടർമാരാണ് പ്രതികൾ, കുട്ടിയുടെ മാതാപിതാക്കൾ കെട്ടിട നിർമാണ് തൊഴിലാളികളും. ഒരു മാസം മുൻപാണ് ഇവർ ഡൽഹിയിലെത്തുന്നത്. മുൻപരിചയത്തിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ അടുകളയിലേക്ക് വിളിച്ചു വരുത്തിയശേഷം കഴുത്തിലും തലയിലും മുറിവുണ്ടാക്കിയാണ് കൊന്നത്.
അയൽവാസികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പ്രതികൾ ലഹരിക്ക് അടിമകളാണ്. ദുർഗ്ഗാ പൂജയുമായി ബന്ധപ്പെട്ട് ആളുകൾ തിരക്കിലായിരുന്ന സമയത്താണ് കൊലപാതകം നടക്കുന്നത്.