
നടൻ നെടുമുടി വേണുവിന് സിനിമയെ വെല്ലുന്ന ഒരു പ്രണയകഥ ഉണ്ട്, ആ കഥ അറിയുമോ നിങ്ങൾക്ക്? വെളിപ്പെടുത്തൽ നടത്തി അദ്ദേഹത്തിന്റെ ഭാര്യ സുശീല
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നെടുമുടി വേണു. ഇദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷം തികയുവാൻ പോവുകയാണ്. 2021 വർഷം ഒക്ടോബർ മാസം പതിനൊന്നാം തീയതി ആയിരുന്നു അദ്ദേഹം മരിച്ചത്. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് സുശീല. പ്രണയ വിവാഹമായിരുന്നു ഇവരുടെത്. ഇപ്പോൾ തങ്ങളുടെ പ്രണയ നാളുകളെ കുറിച്ച് ഓർത്തെടുക്കുകയാണ് സുശീല.
കോളേജിൽ പഠിക്കുന്ന സമയത്ത് മുതൽ തന്നെ ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ഇരുവരും വിവാഹം ചെയ്യുന്നത്. കരൾ സംബന്ധമായ രോഗമായിരുന്നു നെടുമുടി വേണുവിന് ഉണ്ടായിരുന്നത്. തന്റെ കരൾ പകുത്തു നൽകാമെന്ന് സുശീല പറഞ്ഞിട്ടും അദ്ദേഹം അതിനു തയ്യാറായില്ല.
ആലപ്പുഴ എസ് ഡി കോളേജിൽ ആണ് ഇരുവരും പഠിച്ചത്. സുശീല പഠിക്കുവാൻ വേണ്ടി കോളേജിൽ എത്തിയപ്പോഴേക്കും നെടുമുടി വേണു പഠനം കഴിഞ്ഞ് പോയിരുന്നു. എങ്കിലും അദ്ദേഹം ഇടയ്ക്ക് കോളേജിലേക്ക് വരുമായിരുന്നു. ഒപ്പം ഫാസിലും ഉണ്ടാവും. ഒരിക്കൽ ഇവർ പനിപിടിച്ചു കിടപ്പിലായി. നെടുമുടി എന്ന സ്ഥലത്താണ് ഇവരുടെ തറവാട്. ആ സമയത്ത് ചെറിയച്ഛന്റെ ക്രൂരകൃത്യങ്ങൾ എന്ന സിനിമയുടെ ഷൂട്ടിംഗ് ആലപ്പുഴയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അടൂർ ഭാസി അടക്കമുള്ളവർ അവിടെ എത്തിയിരുന്നു. എന്നാണ് ആദ്യമായി നെടുമുടി വേണു സുശീലയെ ഇഷ്ടമാണ് എന്നും വിവാഹം കഴിക്കുവാൻ താല്പര്യമുണ്ട് എന്നും പറഞ്ഞത് എന്നാണ് സുശീല ഇപ്പോൾ പറയുന്നത്.
അന്ന് നെടുമുടി വേണു സിനിമയിൽ അഭിനയം തുടങ്ങിയ കാലമായിരുന്നു. ഇരുവരും ബന്ധുക്കൾ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ വിവാഹം ആരും എതിർക്കില്ല എന്നായിരുന്നു ആദ്യം കരുതിയത് എങ്കിലും അദ്ദേഹം അച്ഛനെ വന്നു കണ്ടപ്പോൾ അച്ഛൻ മറുപടിയായി ഒന്നും വേണ്ടിയില്ല എന്നാണ് സുശീല പറയുന്നത്. പിന്നീട് സുശീലയുടെ അമ്മ അദ്ദേഹത്തിന് കത്തെഴുതിയിട്ട് ഈ ബന്ധത്തിൽ തങ്ങൾക്ക് താല്പര്യമില്ല എന്ന് പറയുകയും സുശീലയ്ക്ക് മറ്റൊരു വിവാഹം ആലോചിച്ചു തുടങ്ങുകയും ചെയ്തു. അങ്ങനെയായിരുന്നു പിന്നീട് ഇരുവരും രഹസ്യമായി വിവാഹം ചെയ്യുവാൻ തീരുമാനിച്ചത്. ഇരുവരുടെയും വിവാഹത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തു എനിക്കത് ശശിയേട്ടൻ ആയിരുന്നു എന്നും സുശീല പറയുന്നു.
