
തിരുവനന്തപുരം മടവൂരിൽ ദമ്പതികളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ശശിധരനും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പ്രഭാകരക്കുറുപ്പ് ഭാര്യ വിമലാദേവി എന്നിവരെയാണ് ശശിധരൻ കൊലപ്പെടുത്തിയത്. പ്രഭാകരക്കുറുപ്പ് സംഭവ സ്ഥലത്തും വിമലാദേവി ആശുപത്രിയിലുമാണ് മരിച്ചത്. ശശിധരൻ നായരെ നാട്ടുകാരാണു പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. 29 വർഷം മുൻപ് ശശിധരൻ നായരുടെ മകൻ ഗൾഫിൽ വെച്ചു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.
