നമുക്ക് കോടതിയിൽ കാണാ’മെന്ന് ശ്രീനാഥ് ഭാസി; ഫസ്റ്റ് ലുക്ക്

ചട്ടമ്പി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിൽ പ പുതിയ സിനിമയുമായി ശ്രീനാഥ് ഭാസി. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘നമുക്ക് കോടതിയിൽ കാണാം’ എന്നാണ് സിനിമയുടെ പേര്. ചട്ടമ്പി എന്ന സിനിമയുടെ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിനിടയിലാണ് പുതിയ സിനിമയുമായി ശ്രീനാഥ് എത്തുന്നത്. അവതാരകയെ അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിച്ചുവെങ്കിലും നിര്‍മാതാക്കളുടെ സംഘടന താരത്തെ താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്. എന്നാല്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നതും ചിത്രീകരിക്കുന്നതുമായി സിനിമകള്‍ ചെയ്യാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്സ് ഫിലിംസും ചേർന്നൊരുക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിക്ക് അക്ബര്‍ അലിയുടേതാണ്.ശ്രീനാഥ് ഭാസിയെ കൂടാതെ രൺജി പണിക്കർ, ലാലു അലക്സ്, നിരഞ്ജ് രാജു, ജോണി ആന്റണി, ഹരീഷ് കണാരൻ, അലൻസിയർ,ജയരാജ് വാര്യർ,സിജോയ് വർഗീസ്, നിതിൻ രഞ്ജി പണിക്കർ, ധനേഷ് ആനന്ദ്, അഭിരാം രാധാകൃഷ്ണൻ, മൃണാളിനി ഗന്ധി,സരയു മോഹൻ, കവിത നായർ, ആൽഫി പഞ്ഞിക്കാരൻ, രശ്മി ബോബൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

നമുക്ക് കോടതിയിൽ കാണാ’മെന്ന് ശ്രീനാഥ് ഭാസി; ഫസ്റ്റ് ലുക്ക്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes