ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍ പത്തുമരണം; വെല്ലുവിളിയായി കനത്ത മഴയും മഞ്ഞുവീഴ്ചയും

ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ രണ്ട് പര്‍വതത്തിലുണ്ടായ ഹിമപാതത്തില്‍ പത്തുമരണം. ഉത്തരകാശി നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. സംഘത്തിലെ 42 പേരില്‍ 34 പേരും ട്രെയിനികളാണ്. നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു. എട്ടുപേരെ രക്ഷപ്പെടുത്തി. കനത്ത മഴയും മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

16,000 അടി ഉയരത്തില്‍വച്ചാണ് ഇന്നുരാവിലെ ഒന്‍പതുമണിയോടെ ഹിമപാതമുണ്ടായത്. ഉത്തരകാശി നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിലെ വിദ്യാര്‍ഥികളടക്കം ഏതാണ്ട് നൂറോളം പേര്‍ ഇന്നലെയും ഇന്നുമായി ദ്രൗപതി ദണ്ഡ രണ്ട് പര്‍വതത്തില്‍ മലകയറ്റത്തിനായി എത്തിയിരുന്നു. അപകടവിവരം പുറത്തുവന്നതിന് പിന്നാലെ പൊലീസാണ് രക്ഷാദൗത്യത്തിന് തുടക്കമിട്ടത്.

പ്രതിരോധമന്ത്രിയുടെ ഇടപെടലില്‍ കരസേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. വ്യോമസേനയുടെ രണ്ട് ചീറ്റ ഹെലികോപ്റ്ററുകളെ ദൗത്യത്തിനായി വിന്യസിച്ചു. ഐടിബിപിയുടെ 13,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹെലിപാഡിലെത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം. ഇവരെ പിന്നീട് ഡെറാഡൂണിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റും. ദേശീയ–സംസ്ഥാന ദുരന്ത നിവാരണ സേനകളും രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി സംസാരിച്ചു. ഹിമപാതത്തില്‍ നഷ്ടമായരുെട ജീവനെയോര്‍ത്ത് വേദനിക്കുന്നതായി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. ഗംഗോത്രി മേഖലയില്‍ 18,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പര്‍വതമാണ് ദ്രൗപതി ദണ്ഡ. പര്‍വതാരോഹകരുടെ ഇഷ്ടകേന്ദ്രം

ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍ പത്തുമരണം; വെല്ലുവിളിയായി കനത്ത മഴയും മഞ്ഞുവീഴ്ചയും

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes