
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും നിരവധി ആരാധകരാണ് ഇരുവര്‍ക്കുമുള്ളത്.
ഇരുവരും ഒന്നിച്ച് എത്തിയ ചിത്രങ്ങള്‍ എല്ലാം വലിയ വിജയമായിരുന്നു. ഇരുവരും ഒന്നിച്ച് എത്തുന്ന പുതിയ ചിത്രം കാണാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.
ഓഫ് സ്‌ക്രീനിലും ഈ താര ജോഡികള്‍ക്ക് വലിയ ആരാധകരുണ്ട്. അതുകൊണ്ട് ഇവരുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിത ഇരുവരുടെയും ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വഴക്കിടുന്ന ഫഹദും നസ്രിയയുമാണ് വിഡിയോയില്‍ കാണുന്നത്. എനിക്ക് നിങ്ങളെ മടുത്തുവെന്നും ഫഹദിനോട് നസ്രിയ വീഡിയോയില്‍ പറയുന്നുണ്ട്.
‘ലൗവ് ഹാസ് മെനി ഫ്‌ലേവേഴ്‌സ്’ എന്ന ടാഗ് ലൈനില്‍ എത്തിയ വിഡിയോ ആരാധകര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുകയാണ്.
എന്താണ് സംഭവമെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലായില്ല. ഇതിന്റെ തുടര്‍ച്ച എന്നോണം മറ്റൊരു വീഡിയോ ദൃശ്യങ്ങൾ കൂടി സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് സംഭവത്തിന്റെ ഏകദേശ രൂപം മലയാളികള്‍ക്ക് പിടി കിട്ടിയത്.
വഴക്കിന് ശേഷമുള്ള അടുത്ത ദിവസമാണ് വിഡിയോയില്‍ കാണിക്കുന്നത്. ‘കോള്‍ഡ് വാര്‍’ എന്ന പേരിലാണ് രണ്ടാമത്തെ വിഡിയോ. പേരു പോലെ തന്നെ വഴക്കിനു ശേഷമുള്ള ഇരുവരുടേയും അടുത്ത ദിവസമാണ് വിഡിയോയില്‍ കാണിക്കുന്നത്.
പരസ്പരം മുഖം കൊടുക്കാതെ നിശബ്ദരായി നടക്കുകയാണ് രണ്ടുപേരും. എന്നാല്‍ വീഡിയോയുടെ അവസാനം പിണക്കം തീരുന്നതും വീഡിയോയില്‍ കാണാം. ഇരുവരുടെയും ഈ വീഡിയോകള്‍ ഐസ്‌ക്രീമിന്റെ പരസ്യചിത്രമാണെന്നാണ് ലഭിക്കുന്ന സൂചന.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട് ഈ വീഡിയോകള്‍. ഇരുവരും ഒന്നിച്ചു അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സിലെ ദിവ്യ-ശിവ കഥാപാത്രങ്ങളോടു താരതമ്യപ്പെടുത്തിയുള്ള ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു
