
നെടുമുടി: വഴിയിൽ നഷ്ടപ്പെട്ട 10 പവൻ സ്വർണം ഉടമയ്ക്കു തിരികെലഭിച്ചത് രണ്ടാം ക്ലാസ് വിദ്യാർഥിയുടെ സത്യസന്ധതയിൽ. നെടുമുടി പഞ്ചായത്ത് എട്ടാംവാർഡ് ചമ്പക്കുളം പെരുമാനക്കൂട്ടുതറ വീട്ടിൽ കാർത്തിക് ആണ് വഴിയിൽക്കിടന്നുകിട്ടിയ 10 പവൻ തിരികെക്കൊടുത്ത് മാതൃകയായത്.
ആലപ്പുഴയിലെ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പം പോയപ്പോഴാണ് കാർത്തിക്കിന് പൊതിഞ്ഞനിലയിൽ മുല്ലയ്ക്കൽ ഭാഗത്തു വഴിയിൽക്കിടന്നു സ്വർണംകിട്ടിയത്. ഉടനെ മുത്തച്ഛനും മുത്തശ്ശിയും വിവരം സപ്ലൈകോ അധികൃതരെ അറിയിച്ചു. അവർ സമീപത്തെ ബാങ്കുമായി ബന്ധപ്പെട്ട് സ്വർണത്തിന്റെ ഉടമയെ കണ്ടെത്തി.
ചമ്പക്കുളം ബിഷപ്പ് കുര്യാളശ്ശേരി പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് കാർത്തിക്.
