
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 49 റണ്‍സ് തോല്‍വി. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 178 റണ്‍സിന് പുറത്തായി. വാലറ്റത്തിന്റെ പോരാട്ടമാണ് ഇന്ത്യയുെട തോല്‍വിഭാരം കുറച്ചത്. ദിനേശ് കാര്‍ത്തിക്ക് 21 പന്തില്‍ 46 റണ്‍സും ദീപക് ചഹര്‍ 17 പന്തില്‍ 31 റണ്‍സും നേടി. റൈലി റോസോയുടെ സെഞ്ചുറിക്കരുത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തിയത്. 48 പന്തില്‍ നിന്നാണ് റോസോയുടെ സെഞ്ചുറി. ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക് അര്‍ധസെഞ്ചുറി നേടി. പരമ്പര 2–1ന് ഇന്ത്യ സ്വന്മതാക്കി.
