

മൂന്നാറില്‍ പശുക്കളെ കൊന്ന കടുവ കെണിയില്‍ കുടുങ്ങി. നയ്മക്കാട് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. നയ്മക്കാട് കഴിഞ്ഞദിവസങ്ങളിൽ കടുവയുടെ ആക്രമണത്തില്‍ പത്തു കന്നുകാലികൾ ചത്തിരുന്നു. കടലാർ ഈസ്റ്റ് ഡിവിഷനിൽ മേയാൻ വിട്ട പശുവിനെ kഉച്ചയ്ക്ക് പന്ത്രണ്ടിന് ആക്രമിച്ചിരുന്നു. കടുവയുടെ ആക്രമണം പതിവായതോടെ തോട്ടം മേഖല ഭീതിയിലാണ്. വന്യ മൃഗ ആക്രമണം പതിവാകുന്നതിൽ പ്രതിഷേദിച്ച് കഴിഞ്ഞ ദിവസം നാട്ടുകാർ മൂന്നാർ ഉദുമൽപേട്ട അന്തർസംസ്ഥാന പാത ഉപരോധിച്ചിരുന്നു.