
വനിത ഏഷ്യ കപ്പ് ട്വന്റി20യില്‍ ഇന്ത്യയ്ക്ക് മൂന്നാം ജയം. യുഎഇയെ 104 റണ്‍സിന് തകര്‍ത്തു. 179 റണ്‍സ് പിന്തുടര്‍ന്ന യുഎഇയ്ക്ക് നാലുവിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ജമീമ റോഡ്രിഗസ് – ദീപ്തി ശര്‍മ സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യയെ പവര്‍പ്ലെയിലെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്75 റണ്‍സുമായി ജെമീമ പുറത്താകാതെ നിന്നു. ദീപ്തി ശര്‍മ 64 റണ്‍സെടുത്തു.
