
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആലിയ ഭട്ട്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും ഒരു മലയാളി താരത്തിന് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് ഇവരുടെ വാർത്തകൾക്ക് മലയാള പ്രേക്ഷകർ നൽകി വരുന്നത്. ഇതിന് കാരണം അഭിനയ പ്രാധാന്യമുള്ള സിനിമകൾ മാത്രമാണ് എപ്പോഴും ആലിയ ഭട്ട് ചെയ്യുന്നത് എന്നും അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നടിമാർക്ക് മലയാളികൾ ഏത് ഭാഷയിൽ ആണെങ്കിലും വലിയ രീതിയിലുള്ള സ്വീകാര്യത നൽകും എന്നതുകൊണ്ടുമാണ്.
ഇവരുടെ പിതാവ് ആണ് മഹേഷ് ഭട്ട്. ബോളിവുഡിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് സോണി റസ്ദാൻ. വിവാഹശേഷം ആയിരുന്നു ഇവർ സിനിമയിൽ നിന്നും ഇടവേള എടുക്കുന്നത്. അതിനു മുൻപ് ബോളിവുഡിലെ മുന്നിലെ നായികമാരിൽ ഒരാൾ ആയിരുന്നു ഇവർ. വിവാഹം കഴിഞ്ഞ് ഉടൻതന്നെ ഇവർ ഒരു പെൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. ആ പെൺകുട്ടിയാണ് പിന്നീട് ആലിയ ഭട്ട് ആയി മാറിയത്. ഇപ്പോൾ താരം പണ്ട് ട്വിറ്റർ വഴി പങ്കുവെച്ച കാര്യമാണ് ശ്രദ്ധിക്കപ്പെടുന്നത്.
മഹേഷ് ബാറ്റ് സംവിധാനം ചെയ്ത ചിത്രമാണ് ഗുംര. സഞ്ജയ് ദത്ത്, ശ്രീദേവി എന്നിവർ ആയിരുന്നു ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സമയത്ത് ആലിയ ഭട്ട് ഇവരുടെ വയറ്റിൽ ഉണ്ടായിരുന്നു. എന്നാൽ താരം അത് തിരിച്ചറിഞ്ഞില്ല. ഗർഭിണിയാണ് എന്ന് അറിയാതെ ഒരുപാട് സിഗരറ്റ് വലിക്കുമായിരുന്നു ഇവർ. എന്നാൽ ഭാഗ്യവശാൽ അതൊന്നും കുഞ്ഞിനെ ബാധിച്ചില്ല എന്നാണ് ഇവർ പറയുന്നത്.
അതേസമയം കുഞ്ഞിൻറെ ആരോഗ്യത്തെയും ജീവനെയും ബാധിക്കുവാൻ ഇതു മാത്രം മതിയായിരുന്നു എന്നും അഹങ്കാരികളായ ഇവരെ പോലെയുള്ള സ്ത്രീകൾ കാരണം ലോകത്തിലെ മുഴുവൻ സ്ത്രീകളും പഴി കേൾക്കേണ്ടിവരുന്നത് എന്നാണ് കേരളത്തിലെ നല്ലവരായ വീട്ടമ്മമാർ പറയുന്നത്. എന്തായാലും ആലിയ ഭട്ട് ഇപ്പോൾ ഗർഭിണിയാണ്. ഉടൻതന്നെ ഇരുവരും അവരുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ആൺകുട്ടി ആയാലും പെൺകുട്ടിയായാലും ഒരു ഹെൽത്തി ബേബി ഉണ്ടാവട്ടെ എന്നാണ് എല്ലാവരും ആശംസിക്കുന്നത്.
