‘അതൊരു പാവം കുഞ്ഞാണ്… ദ്രോഹിക്കരുത്, അവൾക്ക് വായിക്കാനൊക്കെ അറിയാം മോളെ’; പാപ്പുവിനെ കുറിച്ച് ​ഗ്രാന്റ്മ!

അമൃത സുരേഷും കുടുംബവും എല്ലാവർക്കും സുപരിചിതരാണ്. അമൃതയെ പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയത് ഐഡിയ സ്റ്റാർ സിങർ റിയാലിറ്റി ഷോയിൽ മത്സരാർഥിയായി വന്നശേഷമാണ്. വിജയിയായില്ലെങ്കിലും അമൃതയ്ക്ക് ആ പരിപാടിക്ക് ശേഷം നിരവധി അവസരങ്ങൾ ലഭിക്കുകയും ജീവിതം തന്നെ മാറുകയും ചെയ്തു.

ഐഡിയ സ്റ്റാർ സിങറിൽ പങ്കെടുക്കവെയാണ് അമൃ ബാലയുമായി പ്രണയത്തിലായത്. വൈകാതെ ഇരുവരും വിവാഹിതരായി. ശേഷം പാപ്പുവെന്ന അമൃത വിളിക്കുന്ന അവന്തിക എന്ന മകൾ പിറന്നു.

മകൾ പിറന്ന് കുറച്ച് നാളുകൾക്ക് ശേഷം ബാലയും അമ‍ൃതയും ഒത്തുപോകാൻ സാധിക്കാത്തതിന്റെ പേരിൽ പിരിഞ്ഞു. എല്ലാവർക്കും ഇരുവരും പിരിഞ്ഞുവെന്നത് വലിയൊരു ഷോക്കായിരുന്നു. ബാലയെ വിവാഹം ചെയ്തതോടെ കുടുംബ ജീവിതത്തിലേക്ക് അമൃത ഒതുങ്ങിപ്പോയിരുന്നു. പിന്നണി ​പാടുന്നതും മറ്റുമെല്ലാം അമൃത നിർത്തിവെച്ചിരിക്കുകയായിരുന്നു.

ബാലയിൽ നിന്നും പിരിഞ്ഞ് തിരികെ സ്വന്തം വീട്ടിലെത്തിയ ശേഷമാണ് അമൃത തന്റെ എല്ലാമെല്ലാമായിരുന്ന പാട്ടിലേക്ക് വീണ്ടും തിരിഞ്ഞത്. രണ്ടാമതും വിവാഹിതനാകുന്നത് വരെ മകൾ പാപ്പുവിനെ കാണാനും മറ്റും ബാല എത്താറുണ്ടായിരുന്നു.

ഇപ്പോൾ പിറന്നാൾ ആശംസകൾ പോലും ബാല മകൾക്ക് അയക്കാറില്ല. മുമ്പെല്ലാം സ്പെഷ്യൽ വീഡിയോയും സന്ദേശവുമെല്ലാം പാപ്പുവിന് വേണ്ടി സോഷ്യൽമീഡിയയിൽ ബാല പങ്കുവെക്കാറുണ്ടായിരുന്നു. പാപ്പുവിന്റെ പിറന്നാൾ ഇത്തവണയും ആഘോഷമായിട്ടാണ് നടത്തിയത്.

പാപ്പുവും അമൃതയുടെ അമ്മയും പാപ്പുവിന്റെ അമ്മൂമ്മയായ ലൈലയും ചേർന്ന് ഒരു യുട്യൂബ് ചാനലും നടത്തുന്നുണ്ട്. പാപ്പുവിന്റേയും അമ്മൂമ്മയുടേയും വിശേഷങ്ങളാണ് ഇരുവരും ആ യുട്യൂബ് ചാനൽ‌ വഴി പങ്കുവെക്കുന്നത്.

അമൃതയ്ക്കും താരത്തിന്റെ ജീവിത പങ്കാളി ​ഗോപി സുന്ദറിനുമൊപ്പമുള്ള പാപ്പുവിന്റെ പിറന്നാൾ ആഘോഷ വീഡിയോകൾ നേരത്തെ വൈറലായിരുന്നു.

ഇപ്പോഴിത പാപ്പുവിന്റെ കൂട്ടുകാർ‌ക്ക് വേണ്ടി മാത്രമായും ബർത്ത് ഡെ പാർട്ടി സംഘടിപ്പിച്ചതിന്റെ വീഡിയോയാണ് വൈറലാകുന്നത്. പാപ്പുവിന്റെ ഫ്രണ്ട്‌സൊക്കെ വന്നിട്ടുണ്ട്. കൂട്ടുകാര്‍ക്കൊപ്പമുള്ള ബര്‍ത്ത് ഡേ ആഘോഷമാണ് നടക്കുന്നതെന്ന് ലൈല സുരേഷ് പറയുമ്പോഴാണ് വീഡിയോ ആരംഭിക്കുന്നത്.

സുഹൃത്തുക്കളുടെ കൂടെ കൂടിക്കഴിഞ്ഞാല്‍ പിന്നെ പാപ്പുവിനെ പിടിച്ചാല്‍ കിട്ടില്ല. കൂട്ടുകാരെയെല്ലാം പാപ്പു പരിചയപ്പെടുത്തിയിരുന്നു. പാപ്പുവിന് കൂട്ടുകാരെല്ലാം സമ്മാനങ്ങള്‍ നല്‍കിയിരുന്നു. കേക്ക് മുറിക്കുന്നതിനിടയിൽ സ്പെഷ്യൽ ​ഗസ്റ്റായി ഡോറ മോനുമെത്തി. ഇത് ഞങ്ങളുടെ സ്‌പെഷല്‍ ഗെസ്റ്റാണെന്നായിരുന്നു ലൈല സുരേഷ് പറഞ്ഞത്.

പരിപാടി തീരുന്നതിനിടയിലായിരുന്നു ഗോപി സുന്ദറെത്തിയത്. ഫ്ലാറ്റിലെ ആഘോഷത്തില്‍ ബലൂണ്‍ വീര്‍പ്പിക്കാനും സര്‍പ്രൈസ് നല്‍കാനുമെല്ലാം ഗോപി സുന്ദര്‍ മുന്നിലുണ്ടായിരുന്നു. അങ്കോണ്ടയെന്നാണ് പാപ്പു ഗോപി സുന്ദറിനെ വിളിക്കുന്നത്. പാപ്പുവിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

പാപ്പുവിന് ആശംസ അറിയിച്ചവരോട് ലൈല സുരേഷ് നന്ദി പറഞ്ഞിരുന്നു. പാപ്പു ഓവറാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ നിരവധി പേരായിരുന്നു മറുപടിയേകിയത്. കുട്ടികള്‍ സ്മാര്‍ട്ടായിരിക്കണമെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. അതൊരു പാവം കുഞ്ഞാണ്… എന്തിനാണ് അതിനെ ഇങ്ങനെ ദ്രോഹിക്കുന്നത്.. അവള്‍ക്ക് വായിക്കാനൊക്കെ അറിയാമെന്നുമായിരുന്നു ലൈല സുരേഷ് കൊച്ചുമകളെക്കുറിച്ച് പറഞ്ഞത്.

ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷം അമൃതയ്ക്ക് നേരെയും വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ താനും കുടുംബവും നേരിടുന്ന സൈബര്‍ അതിക്രമത്തിനെതിരേ പ്രതികരിച്ച് അമൃതയുടെ സഹോദരി അഭിരാമി സുരേഷും രംഗത്തെത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവരെ നിയമപരമായി നേരിടുമെന്നാണ് അഭിരാമി പറഞ്ഞത്. കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഭിരാമി പറഞ്ഞു.

വീഡിയോ പങ്കുവെച്ചതിന് പിന്നാലെയും വളരെ അധിക്ഷേപകരമായ കമന്റുകളാണ് തന്നെ തേടിയെത്തുന്നതെന്നും അഭിരാമി കുറിച്ചു. മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചായിരുന്നു ഗായികയുടെ കുറിപ്പ്.

‘അതൊരു പാവം കുഞ്ഞാണ്… ദ്രോഹിക്കരുത്, അവൾക്ക് വായിക്കാനൊക്കെ അറിയാം മോളെ’; പാപ്പുവിനെ കുറിച്ച് ​ഗ്രാന്റ്മ!

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes