
യുവതിയെ ആശുപത്രിയിലേക്കു വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്ന കേസിൽ ഡോക്ടർമാർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബസ്തിയിലാണ് സംഭവം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഡോക്ടർ, ബസ്തിയിലുള്ള ആശുപത്രിയിലേക്കു ക്ഷണിച്ചെന്നും ആശുപത്രിയിലെത്തിയ തന്നെ ഹോസ്റ്റലിലേക്കു കൊണ്ടുപോയി സഹപ്രവർത്തകരായ രണ്ടു ഡോക്ടർമാർക്കൊപ്പം ചേർന്നു പീഡിപ്പിച്ചെന്നും കാട്ടി യുവതി സെപ്റ്റംബർ 27 നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപികയാണ് യുവതി.
