പാന്‍ കാര്‍ഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്; ഉടന്‍ തന്നെ ഇക്കാര്യം ചെയ്യുക, അല്ലെങ്കില്‍…

ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ ഇന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത രേഖയാണ്. ബാങ്കില്‍ അക്കൗണ്ട് തുറക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് പാന്‍ കൂടിയേതീരൂ. ചില സമയത്ത് പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ചില തെറ്റുകള്‍ സംഭവിക്കാറുണ്ട്. അത്തരം തെറ്റുകള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിയമം അനുസരിച്ച് ഒരാളുടെ പേരില്‍ ഒരു പാന്‍ കാര്‍ഡ് മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി അനുസരിച്ച് ഒരാള്‍ക്ക് രണ്ട് പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ കനത്ത പിഴ നല്‍കേണ്ടി വരും. പതിനായിരം രൂപ വരെ പിഴ ചുമത്തിയേക്കാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പാന്‍ കാര്‍ഡ് ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ വരെ നിയമം അധികാരം നല്‍കുന്നുണ്ട്.

ഒരാളുടെ പേരില്‍ രണ്ട് പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍, പിഴ ഒഴിവാക്കാന്‍ മാര്‍ഗങ്ങള്‍ ഉണ്ട്. രണ്ടാമത്തെ പാന്‍ കാര്‍ഡ് ആദായനികുതി വകുപ്പിന് മുന്നില്‍ മടക്കിനല്‍കി പിഴയില്‍ നിന്ന് രക്ഷപ്പെടാം. രണ്ടാമത്തെ പാന്‍ കാര്‍ഡ് തിരികെ നല്‍കുന്നതിന് പൊതുവായുള്ള അപേക്ഷാഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രം മതി.

ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറി ‘റിക്വിസ്റ്റ് ഫോര്‍ ന്യൂ പാന്‍ കാര്‍ഡ് ആന്റ് കറക്ഷന്‍ ഇന്‍ പാന്‍ ഡേറ്റ’ എന്നതില്‍ ക്ലിക്ക് ചെയ്ത് വേണം ഫോം ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഫോം പൂരിപ്പിച്ച ശേഷം എന്‍എസ്ഡിഎല്‍ ഓഫീസില്‍ എത്തി ഇത് സമര്‍പ്പിക്കാവുന്നതാണ്.

ഫോമിനൊപ്പം രണ്ടാമത്തെ പാന്‍ കാര്‍ഡ് കൂടി തിരികെ നല്‍കണം. ഓണ്‍ലൈനായും രണ്ടാമത്തെ പാന്‍ കാര്‍ഡ് തിരികെ നല്‍കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. അബദ്ധവശാല്‍ ഒരാളുടെ പേരില്‍ തന്നെ രണ്ടു പാന്‍ കാര്‍ഡ് ലഭിച്ചാല്‍ ഉടന്‍ തന്നെ തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പാന്‍ കാര്‍ഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്; ഉടന്‍ തന്നെ ഇക്കാര്യം ചെയ്യുക, അല്ലെങ്കില്‍…

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes