ശോഭന ദത്തെടുത്തു വളർത്തിയ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്ന മകൾ നാരായണിക്ക് എന്ത് സംഭവിച്ചു? ; തുറന്നു പറച്ചിലുമായി നടി

മലയാളി പ്രേക്ഷകർക്ക് ഒരു കാലത്തും മറക്കാൻ സാധിക്കാത്ത ഒരു നടി തന്നെയാണ് ശോഭന. മലയാളികളുടെ മനസ്സിലേക്ക് ആയിരുന്നു ശോഭന ചേക്കേറുന്നത് എന്ന് പറയണം. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്. അഭിനയം പോലെ തന്നെ എന്നും ശോഭനയ്ക്ക് പ്രിയപ്പെട്ടതാണ് നൃത്തം. ശോഭനയുടെ ജീവനും ജീവിതവും എല്ലാം ശോഭന നൽകുന്നത് ഒരുപക്ഷേ നൃത്തത്തിന് വേണ്ടി തന്നെയാണെന്ന് പറയാം. കലർപ്പണ എന്ന നൃത്ത വിദ്യാലയവുമായി തിരക്കിലാണ് ഇപ്പോൾ ശോഭന. സിനിമയിൽ നിന്ന് വലിയൊരു ഇടവേള തന്നെയാണ് താരം എടുത്തിരിക്കുന്നത്.

വിവാഹ ജീവിതത്തോട് താൽപര്യമില്ലാതെ ഇപ്പോഴും അവിവാഹിതയായി തുടരുന്ന ശോഭന ഒരു പെൺകുട്ടിയെ ദത്തെടുക്കുകയും ചെയ്തിട്ടുണ്ട്. മകൾക്ക് താരം നൽകിയിരിക്കുന്നത് നാരായണി എന്ന പേരാണ്. മകളെക്കുറിച്ചുള്ള വിശേഷങ്ങളൊക്കെയും സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ മകളെക്കുറിച്ച് സംസാരിക്കുകയാണ് ശോഭന. മകളെക്കുറിച്ച് ശോഭന പറയുന്നത് ഇങ്ങനെയാണ്.. തന്റെ സിനിമകളിൽ മണിച്ചിത്രത്താഴ് ആണ് മകൾക്ക് ഏറ്റവും ഇഷ്ടം. വരനെ ആവശ്യമുണ്ട് എന്ന ചിത്രം അവൾക്ക് അത്രത്തോളം ഇഷ്ടമായില്ല. അതിന് കാരണം അതിൽ തനിക്ക് ഒരു മകൾ ഉള്ളതായി ആണല്ലോ അഭിനയിക്കുന്നത്. തന്റെ കാര്യത്തിൽ അവൾ കുറച്ച് പോസസീവ് ആണെന്ന് തോന്നിയിട്ടുണ്ട്. അവൾക്ക് 3 വയസുള്ളപ്പോഴാണ് താൻ തിര ചെയ്യുന്നത്.

തീയേറ്ററിൽ അവർക്കൊപ്പം തന്നെ ഇരുന്ന് ആയിരുന്നു ആ ചിത്രം താൻ കണ്ടത്. സ്ക്രീനിൽ തന്നെ കണ്ടതോടെ അവൾ തന്റെ മുഖത്തേക്ക് നോക്കുകയാണ് ചെയ്തത്. ശേഷം തന്റെ കൈയും വലിച്ച് പുറത്തേക്ക് കൊണ്ടുപോയി. മണിച്ചിത്രത്താഴ് അവൾക്ക് ഒരുപാട് ഇഷ്ടം ആവുകയാണ് ചെയ്തത്. എട്ടാം ക്ലാസിലാണ് അവളിപ്പോൾ പഠിക്കുന്നത് താൻ ചെന്നൈയിൽ പഠിച്ച അതേ സ്കൂളിൽ തന്നെയാണ് ഇപ്പോൾ അവളും പഠിക്കുന്നത്.

താൻ എന്തിനാണ് മകളെ ഇപ്പോൾ മാധ്യമങ്ങൾക്ക് മുൻപിൽ കൊണ്ടുവരേണ്ടത് എന്നാണ് താരം ചോദിക്കുന്നത്. അവൾ ഒരു സാധാരണ കുട്ടി ആണ് എന്നും ശോഭന പറയുന്നുണ്ട്. ഇപ്പോൾ അവളെ മാധ്യമങ്ങൾക്ക് മുൻപിലേക്ക് കൊണ്ടുവരുവാൻ തനിക്ക് ആഗ്രഹം ഇല്ല എന്നതാണ് ശോഭനയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ശോഭനയുടെ ഈ തീരുമാനം വളരെ നല്ല തീരുമാനം ആണ് എന്നും തീർച്ചയായും ഇത് എല്ലാവർക്കും മാതൃകയാകേണ്ട ഒരു തീരുമാനം ആണ് എന്നൊക്കെ ആളുകൾ പറയുന്നുണ്ട്.

പല സെലിബ്രിറ്റികളും ഇപ്പോൾ മക്കളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും നിരന്തരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള ആളുകളിൽ നിന്നും വ്യത്യസ്തയാവുകയാണല്ലോ ശോഭന എന്നും, എട്ടാം ക്ലാസിൽ പഠിക്കുന്ന മകൾക്ക് പ്രൈവസി ആവശ്യമായതിനാൽ ആവാം. പക്ഷേ ശോഭന ഇത്തരത്തിലൊരു തീരുമാനമെടുത്തത് എന്നുമൊക്കെയാണ് പ്രേക്ഷകർ പറഞ്ഞു കൊണ്ടിരിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്ക് ശേഷം മലയാളത്തിൽ മറ്റു വേഷങ്ങളിൽ ഒന്നും തന്നെ നടി എത്തിയിരുന്നില്ല. ഇപ്പോൾ പ്രേക്ഷകർ വലിയ ആകാംക്ഷയോടെ വീണ്ടും ശോഭനയുടെ പുതിയ ചിത്രം ഏത് എന്നറിയാൻ കാത്തിരിക്കുകയാണ്.

ശോഭന ദത്തെടുത്തു വളർത്തിയ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്ന മകൾ നാരായണിക്ക് എന്ത് സംഭവിച്ചു? ; തുറന്നു പറച്ചിലുമായി നടി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes