യു.എ.ഇയിൽ രണ്ടുമാസത്തെ വിസ വീണ്ടും അനുവദിച്ച് തുടങ്ങി

യു.എ.ഇയിൽ രണ്ടുമാസത്തെ വിസ വീണ്ടും അനുവദിച്ച് തുടങ്ങി

ദുബൈ: ഇടക്കാലത്തിന് ശേഷം യു.എ.ഇയിൽ 60 ദിവസത്തെ വിസ വീണ്ടും അനുവദിച്ച് തുടങ്ങി. നേരത്തെ നിർത്തിവെച്ചിരുന്ന വിസയാണ് വീണ്ടും അനുവദിച്ച് തുടങ്ങിയത്. 90 ദിവസത്തെ ടൂറിസ്റ്റ് വിസ നിർത്തലാക്കിയതിന് പിന്നാലെയാണ് 60 ദിവസ വിസ അനുവദിച്ചത്.

ഓൺലൈൻ വഴി വിസ ലഭിക്കുന്നുണ്ടെന്നും ആദ്യ വിസ എടുത്തതായും യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്മാർട് ട്രാവൽസ് എം.ഡി അഫി അഹ്മദ് പറഞ്ഞു. അതേസമയം, സന്ദർശക വിസയുടെ പിഴ 50 ദിർഹമായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 100 ദിർഹമായിരുന്നു. 60 ദിവസത്തെ വിസ ദീർഘിപ്പിക്കാൻ കഴിയില്ല. എന്നാൽ, 30 ദിവസത്തെ വിസ ആവശ്യമെങ്കിൽ നീട്ടാൻ കഴിയും.

രക്ഷിതാക്കൾക്കൊപ്പം എത്തുന്ന കുട്ടികൾക്ക് ഒരു മാസത്തെ സന്ദർശക വിസ സൗജന്യമാക്കിയത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ, രണ്ട് മാസം വിസയെടുക്കുന്നവർക്ക് ഈ സൗജന്യം ലഭിക്കില്ല. 60 ദിവസ വിസയിൽ ഗ്രേസ് പിരീഡും കാണിക്കുന്നില്ല. സാധാരണ സന്ദർശക വിസക്ക് 10 ദിവസം ഗ്രേസ് പിരീഡ് ലഭിക്കാറുണ്ട്. എന്നാൽ, വരും ദിവസങ്ങളിൽ ഇതിൽ മാറ്റങ്ങളുണ്ടാകുമെന്ന് കരുതുന്നു.

https://chat.whatsapp.com/CXKeWUwJcz42sNqXINUBBG

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes