
തിരുവനന്തപുരത്ത് സ്കേറ്റിങ്ങിനിടെ കാറിടിച്ച് യുവാവ് മരിച്ചു. അലത്തറ സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്. സ്കേറ്റിങ്ങിനിടെ അമിതവേഗതയിൽ എത്തിയ കാറടിച്ചാണ് യുവാവിന്റെ മരണം. കാറടിച്ച് ഗുരുതരമായി പരിക്കേറ്റ അതേ കാറിൽ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിനെ യാത്രയാക്കാനെത്തിയ ടെക്നോപാര്‍ക് ജീവനക്കാരി ഓടിച്ച കാറാണ് ഇടിച്ചത്.
