ആകെ മൂന്നുമുറികൾ; രണ്ട് മുറികളിലും വിഷപ്പാമ്പുകൾ; ഒറ്റമുറിയിൽ കുടുംബം

വിഷപ്പാമ്പുകൾ വീടിനുള്ളിൽ താമസം തുടങ്ങിയതോടെ അവരുടെ സൗകര്യത്തിനായി രണ്ടുമുറികൾ ഒഴിഞ്ഞുനൽകി ഒരു കുടുംബം. ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിലെ നിലിമാരി ഗ്രാമത്തിൽ നിന്നാണ് ഈ വാർത്ത. ആകെ മൂന്ന് മുറികൾ ഉള്ള വീട്ടിലെ രണ്ടുമുറികളും പാമ്പുകൾക്ക് വിട്ടുനൽകിയ ശേഷം ബാക്കിയുള്ള ഒറ്റമുറിയിലാണ് നീലകണ്ഠ ഭൂമികയും കുടുംബവും കഴിയുന്നതെന്ന് ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

പാമ്പുകൾ മുറിക്കുള്ളിൽ മണ്ണ് കൊണ്ട് കൂടൊരുക്കുകയായിരുന്നു. അത് നശിപ്പിച്ച് കളയാതെ അവയ്ക്ക് താമസിക്കാനുള്ള സൗകര്യം വീട്ടുകാർ തയാറാക്കി. ഇതോടെ പാമ്പുകളുടെ എണ്ണവും വർധിച്ചു. മൂർഖൻ അടക്കമുള്ള വിഷപ്പാമ്പുകളുടെ വലിയ കൂട്ടമാണ് ഇപ്പോൾ ഇവിടെയുള്ളത്. അതേ വീട്ടിൽ തന്നെ കുടുംബം കഴിയുന്നതും അധികൃതരുടെ ആശങ്കയേറ്റുന്നു. എന്നാൽ മാറി താമസിക്കാൻ ഇവർ തയാറല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പാമ്പുകൾ ദൈവങ്ങളാണെന്നും ഉപദ്രവിക്കില്ലെന്നുമാണ് കുടുംബത്തിന്റെ വാദം. ഇവർ എന്നും പാമ്പുകൾക്ക് പാലും ഭക്ഷണവും നൽകുന്നുണ്ട്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പ്രത്യേക നാഗപൂജയും കുടുംബം നടത്തുന്നുണ്ട്. പാമ്പുകൾ ഉപദ്രവിക്കില്ലെന്ന് കുടുംബം പറയുമ്പോഴും അയൽവാസികൾ ആശങ്കയിലാണ്.

ആകെ മൂന്നുമുറികൾ; രണ്ട് മുറികളിലും വിഷപ്പാമ്പുകൾ; ഒറ്റമുറിയിൽ കുടുംബം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes