
മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഗോഡ്ഫാദര്‍ എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാല്‍ ചെയ്ത കഥാപാത്രം തെലുങ്കില്‍ അവതരിപ്പിച്ചിരിക്കുന്നത് ചിരഞ്ജീവിയാണ്.
ചിത്രത്തില്‍ പൃഥിരാജ് ചെയ്ത കഥാപാത്രം അവതരിപ്പിക്കുന്നത് സല്‍മാന്‍ ഖാനാണ്. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജയാണ് തെലുങ്ക് സംവിധാനം ചെയ്തിരിക്കുന്നത്.
എന്നാല്‍ മലയാളി പ്രേക്ഷകര്‍ക്ക് ചിത്രം ദഹിച്ചിട്ടില്ല. വലിയ വിമര്‍ശനമാണ് ചിത്രത്തിന് എതിരെ മലയാളി പ്രേക്ഷകര്‍ ഉന്നയിക്കുന്നത്. ഞങ്ങളുടെ ലൂസിഫറിനെ കൊന്നു എന്നാണ് മലയാളികള്‍ അഭിപ്രായപ്പെടുന്നത്.
മലയാളി ട്രോളന്മാരും ഇത് ഏറ്റെടുത്തിട്ടുണ്ട്. ഗോഡ്ഫാദര്‍ തീയറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ മറ്റൊരു സൂപ്പര്‍ഹിറ്റ് മലയാള ചിത്രത്തിന്റെ കൂടി തെലുങ്ക് റീമേക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്ത എത്തുകയാണ്.
അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഭീഷ്മപര്‍വ്വം’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് പ്രകാരം മൈക്കിളപ്പനായി എത്തുന്നത് ചിരഞ്ജീവിയാണ്.
രാം ചരണ്‍ റീമേക്കിനുള്ള അവകാശം സ്വന്തമാക്കിയെന്നാണ് വിവരം. ഈ വാര്‍ത്ത കേട്ട് കയ്യില്‍ തലവക്കുകയാണ് മലയാളി പ്രേക്ഷകര്‍. ലൂസിഫറിനെ കൊന്ന് കൊലവിളിച്ചത് കൊണ്ട് മതിയായില്ലേ, ഇനി മൈക്കിളപ്പനെയും കൊല്ലണോ എന്നാണ് ചില മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്.
മമ്മൂട്ടിയുടെ ഓള്‍ ടൈം ബ്ലോക്ബസ്റ്റര്‍ ആണ് ‘ഭീഷ്മപര്‍വ്വം’. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മമ്മുട്ടിക്കൊപ്പം നദിയ മൊയ്ദു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിര മലയാള ചിത്രത്തില്‍ അണിനിരന്നിരുന്നു.
