
മലയാളത്തിന്റെ രണ്ട് സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവര്‍ക്കും ഒരു പോലെ ഫാന്‍ ബേസ് കേരളത്തിലുണ്ട്. ഇരുതാരങ്ങള്‍ തമ്മില്‍ സൗഹൃദത്തിലാണെങ്കിലും ഇവരുടെ ഫാന്‍സുകള്‍ തമ്മില്‍ ഈ സൗഹൃദമില്ല.
അതുകൊണ്ട് തന്നെ, ഫാന്‍സ് പവര്‍ കാണിക്കാന്‍ ഇരുതാരങ്ങളുടെയും ആരാധകര്‍ മത്സരിക്കാറുണ്ട്. ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ച് തീയറ്ററില്‍ എത്തിയാല്‍ ഈ മത്സരം കനക്കാറുണ്ട്.
ഇപ്പോഴിത വളരെ നാളുകള്‍ക്ക് ശേഷം ഇരുതാരങ്ങളുടെയും ചിത്രങ്ങള്‍ അടുപ്പിച്ച് അടുപ്പിച്ച് ദിവസങ്ങളിലായി തീയറ്ററില്‍ എത്തുകയാണ്. മമ്മൂട്ടി ചിത്രം റോഷാക്കും മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററുമാണ് തീയറ്ററില്‍ എത്തുന്നത്.
മമ്മൂട്ടി ചിത്രം ഒക്ടോബര്‍ 7ന് എത്തും. മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ 21 റിലീസ് ചെയ്യുമെന്നാണ് സൂചനകള്‍. ഏത് ചിത്രമാകും ബോക്‌സ് ഓഫീസ് കീഴടക്കുക എന്നാണ് സിനിമ പ്രേമികള്‍ ടെന്‍ഷന്‍ അടിച്ച് നോക്കി നില്‍ക്കുന്നത്.
മമ്മൂട്ടിയുടെതായി അവസാനം തീയറ്ററില്‍ എത്തിയ ചിത്രം വമ്പന്‍ വിജയമായിരുന്നു.അവസാനം തീയറ്ററില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം അത്ര വിജയം നേടാനും സാധിച്ചില്ല. കൂടാതെ അടുത്തിടെ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ എല്ലാം ഒടിടി റിലീസുമായിരുന്നു.
അതുകൊണ്ട് തന്നെ മോഹന്‍ലാലിന് തീയറ്റര്‍ വിജയം നേടിയെ മതിയാകൂ. പുലിമുരുകനു’ ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം.
‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്.
വലിയ പ്രതീക്ഷയാണ് ചിത്രത്തിന് മേല്‍ ആരാധകര്‍ കാത്ത് വച്ചിരിക്കുന്നത്. അതുകൊണ്ട് ഇരുചിത്രങ്ങളും തമ്മില്‍ വലിയൊരു ബോക്‌സ് ഓഫീസ് പോരാട്ടം തന്നെ നടക്കുമെന്നാണ് സിനിമ പ്രേമികള്‍ കണക്ക് കൂട്ടുന്നത്.
