
നാലും അഞ്ചും വയസുള്ളവര്‍ എന്നെ മമ്മൂട്ടി എന്നാണ് വിളിക്കുന്നത്

തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മമ്മൂട്ടി. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം മെഗാസ്റ്റാർ പ്രിയപ്പെട്ട മമ്മൂട്ടിയാണ്. ഇപ്പോഴിതാ പ്രായം പിന്നോട്ട് സഞ്ചരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് മെഗാസ്റ്റാർ. ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചരണഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
“നാലും അഞ്ചും വയസുള്ളവര്‍ എന്നെ മമ്മൂട്ടി എന്നാണ് വിളിക്കുന്നത്. പണ്ട് ഇവരോട് എനിക്ക് നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോ എന്ന് ചോദിക്കാന്‍ തോന്നുമായിരുന്നു. എന്നാല്‍ ഇപ്പോൾ അപ്പൂപ്പന്റെ പ്രായമുണ്ടല്ലോ എന്ന് ചോദിക്കാന്‍ ഒരു നാണമാണ്. അതുകൊണ്ട് ഞാൻ അവരുടെ കൂട്ടത്തിൽ ഒരാളായി മാറുന്നു. ഇപ്പോൾ അവരെന്നെ പേര് വിളിക്കുന്നതാണ് ഇഷ്ടം”; മമ്മൂട്ടി പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. ഒക്ടോബർ ഏഴിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. നടൻ ആസിഫ് അലിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീവയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ.