
അഭിനയം മാത്രമല്ല ബിസിനസ്സും വഴങ്ങും മീൻ കച്ചവടം മുതൽ തുണികട വരെ നടത്തുന്ന മലയാള സിനിമ സെലിബ്രിറ്റികൾ .മീൻ കച്ചവടം, തുണികട, റെസ്റ്റോറന്റ് എന്നിവയുൾപ്പടെയുള്ള ബിസിനസ് സംരംഭങ്ങളിലേക്ക് ചുവടുവയ്ക്കുകയും വിജയിക്കുകയും ചെയ്ത മലയാള സിനിമ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.
കൊച്ചി പനമ്പളി നഗറിൽ ആരംഭിച്ച പൂർണിമയുടെ പ്രാണ എന്ന വസ്ത്ര ബ്രാന്‍ഡ് വളരെക്കുറഞ്ഞ കാലം കൊണ്ടാണ് കേരളത്തിനകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ചത്. 2013ല്‍ സ്ഥാപിച്ച പ്രാണയിലൂടെ സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ ജോലികള്‍ക്കൊപ്പം വനിതാ സംരംഭകയെന്ന റോളും തനിക്ക് ചേരുമെന്ന് പൂർണിമ തെളിയിച്ചു. ഇന്ത്യന്‍ വസ്ത്രങ്ങളെ പാശ്ചാത്യശൈലിയുമായി കോര്‍ത്തിണക്കി അവതരിപ്പിക്കുന്നതില്‍ പൂർണിമയുടെ പ്രാണ വിജയിച്ചു.ഇതുപോലെ തന്നെയാണ് ദിലീപിന്റെ റെസ്റ്റോറന്റായ ദേ പുട്ടും മലയാളി മനസിൽ ഇടംപിടച്ചത്. ദിലീപും നാദിർഷയും ചേർന്നാണ് ദേ പുട്ട് ആരംഭിച്ചത്. വെറൈറ്റി പുട്ടുകളാണ് ദേ പുട്ടിന്റെ പ്രത്യേക. ചിക്കൻ ബിരിയാണി പുട്ട്, ബീഫ് ബിരിയാണി പുട്ട് എന്നിവയാണ് റെസ്റ്റോറന്റിലെ പ്രശസ്തമായ പുട്ട് വിഭവങ്ങൾ. നിരവധി പേരാണ് പുട്ടിന്റെ വിവിധ രുചികൾ ആസ്വദിക്കാനായി കൊച്ചി ഇടപ്പള്ളിയിലെ ദേ പുട്ട് കടയിലേക്ക് എത്തുന്നത്. ഇനി മീൻ കച്ചവടം, തുണികട, റെസ്റ്റോറന്റ് എന്നിവയുൾപ്പടെയുള്ള ബിസിനസ് സംരംഭങ്ങളിലേക്ക് ചുവടുവയ്ക്കുകയും വിജയിക്കുകയും ചെയ്ത മലയാള സിനിമ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.
- ധര്‍മജന്‍ ബോള്‍ഗാട്ടി മിനിസ്‌ക്രീനിലൂടെ വന്ന് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. 2018ലാണ് അഭിനയം മാത്രമല്ല കച്ചവടം തനിക്ക് ഇണങ്ങുമെന്ന് ധർമജൻ തെളിയിച്ചത്. കൊച്ചി അയ്യപ്പന്‍കാവില്‍ ആണ് താരം തന്റെ ആദ്യ ബിസിനസ് സംരംഭമായ ധര്‍മ്മൂസ് ഫിഷ് ഹബ്ബ് ആരംഭിച്ചത്. നടന്‍ കുഞ്ചാക്കോ ബോബന്‍ ആണ് ഫിഷ് ഹബ്ബ് ഉദ്ഘാടനം ചെയ്തത്.കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന എന്ന ലക്ഷ്യത്തോടെയാണ് ധര്‍മ്മജന്‍ വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളിലെത്തിയത്.
2.ലെന ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ലെന. അഭിനയജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ 2015ലാണ് ലെന തന്റെ ആകൃതി എന്ന സ്ലിമ്മിംഗ് സ്ഥാപനത്തിന് തുടക്കമിട്ടത്. തിരക്കേറിയ ജീവിതശൈലി കൊണ്ടും തെറ്റായ ഭക്ഷണസംസ്ക്കാരം കൊണ്ടും ആരോഗ്യവും ഭംഗിയും നഷ്ടപ്പെടുന്നവരുടെ ശരീരത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തുക എന്നതാണ് ആകൃതിയുടെ ലക്ഷ്യം. കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ച ആകൃതി 2017ൽ കൊച്ചി ഇടപ്പള്ളിയിലും പ്രവർത്തനമാരംഭിച്ചു.y
- റിമ കല്ലിങ്കൽ.മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് റിമ കല്ലിങ്കൽ. ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടാൻ റിമയ്ക്ക് സാധിച്ചു. അഭിനേത്രിയും നിർമാതാവും മാത്രമല്ല, നല്ലൊരു നർത്തകി കൂടിയാണ് റിമ കല്ലിങ്കൽ. മാമാങ്കം എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും താരം നടത്തിവരുന്നുണ്ട്. മാമാങ്കം പെർഫൊമിങ് ആർട്‌സ് സെന്റർ എന്ന പേരിൽ ദോഹയിലും കൊച്ചിയിലുമാണ് റിമ നൃത്ത വിദ്യാലയം നടത്തുന്നത്. ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള കെഫേ പപ്പായ എന്ന ആർട്ട് കെഫേയോട് ചേർന്നുള്ള സ്കൂൾ 2014ലാണ് ആരംഭിച്ചത്.
- സിദ്ദിഖ്.2012 ജനുവരി 26നാണ് നടൻ സിദ്ദിഖ് മാമാ മിയാ എന്ന പേരിൽ കാക്കനാട്ട് ഒരു ഫുഡ് കോർട്ട് ആരംഭിക്കുന്നത്. കൃത്യം മൂന്ന് വർഷങ്ങൾക്ക് ശേഷം ഫുഡ് കോർട്ടിന് മുകളിൽ ഒരു ബുട്ടിക്ക് ഹോട്ടലും റെസ്റ്റോറന്റും കൂടി അദ്ദേഹം പണികഴിപ്പിച്ചു. ഫുഡ് കോർട്ടിന്റെ ആദ്യ ഘട്ട ഉദ്ഘാടനം മമ്മൂട്ടിയും രണ്ടാം ഘട്ടം ഹരിശ്രീ അശോകനുമാണ് നടത്തിയത്. സിനിമ തീം ആക്കിയ ഒരു ഹോട്ടൽ ആണ് സിദ്ദിഖിന്റെ മാമാ മിയ. ബച്ചനും ബാബുരാജും തുടങ്ങി മോഹൻലാലും മമ്മൂട്ടിയും വരെ ഭിത്തിയിൽ ഉണ്ട്. ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ, ചൈനീസും കോണ്ടിനെന്റൽ വിഭവങ്ങളും ഹോട്ടലിൽ ലഭ്യമാണ്.
