
കൊല്ലത്ത് യുവതിയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടു. ഇന്നലെ രാത്രിയാണ് സംഭവം. പൊലീസിൽ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് അതുല്യയുടെ ആരോപണം.
ഇന്നലെ രാത്രിയാണ് തഴുത്തലത്ത് കുഞ്ഞിനെയും അമ്മയേയും ഭർതൃവീട്ടുകാർ ഇറക്കി വിടുന്നത്. കുഞ്ഞുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വീട്ടുകാരുമായി തർക്കം നിലനിന്നിരുന്നു. സ്‌കൂളിൽ നിന്ന് കുഞ്ഞിനെ വിളിക്കാനായി പോയപ്പോഴാണ് ഭർതൃസഹോദരിയും അമ്മയും ചേർന്ന് വീട് പൂട്ടിയത്. തുടർന്ന് ഇന്നലെ രാത്രി മുഴുവൻ അമ്മയും കുഞ്ഞും വീടിന്റെ സിറ്റ് ഔട്ടിലാണ് കഴിഞ്ഞുകൂടിയത്. പൊലീസിനെ വിവിരമറിയിച്ചുവെങ്കിലും ഇടപെടൽ നടത്തിയില്ലെന്നും സിഡബ്ല്യുസി അധികൃതർ പ്രതികരിച്ചില്ലെന്നും അതുല്യ ആരോപിച്ചു.
എന്നാൽ അതുല്യയും കുഞ്ഞും വീട്ടിൽ കയറാതിരിക്കാനുള്ള പ്രൊട്ടക്ഷൻ ഓർഡർ ഭർതൃവീട്ടുകാരുടെ കൈയിൽ നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റേയും പൊലീസിന്റേയും വാദം.
