സർവത്ര നിയമലംഘനം; എറണാകുളം കാക്കനാട് 20 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടി

എറണാകുളം കാക്കനാട് എത്തിയ 20 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടി. നാല് ബസുകളില്‍ വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലായിരുന്നു. നികുതിയടയ്ക്കാതെയും യാത്ര. ഭൂരിഭാഗം ബസുകളിലും കാതടപ്പിക്കുന്ന എയര്‍ഹോണുകള് ഘടിപ്പിച്ചിട്ടുണ്ട്. ‍നമ്പര്‍ പ്ലേറ്റുകള്‍ മറച്ച നിലയിലാണ്. ബസുകളില്‍ ലേസര്‍ ലൈറ്റുകളും ഭീമന്‍ സബ് വൂഫറുകളും സ്മോക് മെഷീനുകളും കണ്ടെത്തി. യാത്ര കഴിഞ്ഞാല്‍ ഇവ പൂര്‍ണമായി നീക്കംചെയ്യാന്‍ നിര്‍ദേശം. ബസുകൾക്ക് പിഴ ചുമത്തി, കുറ്റം ആവർത്തിച്ചാൽ ഫിറ്റനസ് റദ്ദാക്കും. തമിഴ്നാട്ടില്‍നിന്നെത്തിയ ബസുകള്‍ക്കെതിരെയും നടപടി. ഗുരുതര നിയമലംഘനങ്ങളാണ് വ്യാപകമായ പരിശോധനയിൽ കണ്ടെത്തിയത്.

സർവത്ര നിയമലംഘനം; എറണാകുളം കാക്കനാട് 20 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes