
ജാർഖണ്ഡിലെ ധുംക ജില്ലയിൽ വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ഫൂലോ ജനോ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
ജാർമുണ്ടി പ്രദേശത്തെ ഭാൽക്കി ഗ്രാമത്തിലെ 22 വയസ്സുള്ള പെൺകുട്ടിക്കാണ് പരുക്കേറ്റത്. പെൺകുട്ടി ഉറങ്ങുന്നതിനിടെ വീട്ടിൽകയറി തീകൊളുത്തുകയായിരുന്നു. വിവാഹിതായ ആളാണ് പ്രതിയെന്ന് ജർമുണ്ടി സബ് ഡിവിഷനൽ പൊലീസ് ഓഫിസർ (എസ്ഡിപിഒ) ശിവേന്ദർ ഠാക്കൂർ പറഞ്ഞു.
വിവാഹാഭ്യർഥന നിരസിച്ചതിന് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മറ്റൊരു യുവാവ് തീകൊളുത്തി കൊന്നിരുന്നു. ഈ സംഭവത്തിനു ആഴ്ചകൾക്ക് ശേഷമാണ് ഇപ്പോഴത്തെ സംഭവം.
