ഇവാന്‍ കല്യൂഷ്നിക്കിനു ഇരട്ടഗോൾ; ബ്ലാസ്റ്റേഴ്സിനു തകർപ്പൻ ജയം; മഞ്ഞക്കടലിരമ്പി

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിനു ജയം. (3-1). ഇവാന്‍ കല്യൂഷ്നിക്കിന്റെ ഇരട്ടഗോളാണ് ബ്ലാസ്റ്റേഴ്സിനു ജയം സമ്മാനിച്ചത്. അഡ്രിയാന്‍ ലൂണ ഒരു ഗോൾ നേടി.

പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. ഇരു ടീമുകൾക്കും അവസരങ്ങൾ ഏറെ ലഭിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഈസ്റ്റ് ബംഗാൾ മുന്നേറ്റത്തോടെയാണു കളി തുടങ്ങിയത്. മലയാളി താരം വി.പി. സുഹൈറിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് പോസ്റ്റിനു വെളിയിലേക്കു പോയി. പിന്നാലെ സുമിത് പാസിയുടെ നീക്കം ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്ഷുഖൻ ഗിൽ പിടിച്ചെടുത്തു. അലക്സ് ലിമയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി തട്ടിമാറ്റി. തുടക്കത്തിലെ പതർച്ചയ്ക്കു ശേഷം ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾ തുടങ്ങിയതോടെ ഈസ്റ്റ് ബംഗാൾ ബോക്സ് നിരന്തരം വിറച്ചു. ബ്ലാസ്റ്റേഴ്സ് താരം ഡയമെന്റകോസിനെ ഈസ്റ്റ് ബംഗാളിന്റെ ഇവാൻ ഗോൺസാലസ് വീഴ്ത്തിയതിന് ഈസ്റ്റ് ബംഗാൾ താരങ്ങളുമായി ജീക്സൻ തർക്കിച്ചതിനെ തുടർന്ന് മത്സരം ഏതാനും നേരം നിർത്തിവച്ചു.

താരങ്ങള്‍ തമ്മിൽ ഉന്തും തള്ളുമുണ്ടായി.‌റഫറി ഇടപെട്ടാണു രംഗം ശാന്തമാക്കിയത്. 41–ാം മിനിറ്റിൽ അഡ്രിയാൻ ലൂണയെ വീഴ്ത്തിയതിന് ഈസ്റ്റ് ബംഗാളിനെതിരെ ഫ്രീകിക്ക് ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് മുതലെടുക്കാനായില്ല. കിക്കെടുത്ത ലൂണ പന്ത് പോസ്റ്റ് ലക്ഷ്യമാക്കി പായിച്ചപ്പോൾ ഈസ്റ്റ് ബംഗാൾ ഗോളി തട്ടിയകറ്റി.

Kerala Blasters won against East Bengal

ഇവാന്‍ കല്യൂഷ്നിക്കിനു ഇരട്ടഗോൾ; ബ്ലാസ്റ്റേഴ്സിനു തകർപ്പൻ ജയം; മഞ്ഞക്കടലിരമ്പി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes