
സിനിമയുടെ മൊത്തം കളക്ഷൻ ഇങ്ങനെ
ദുൽഖർ ഇനി പാൻ ഇന്ത്യൻ താരം, സീതാരാമം ഹിന്ദി കളക്ഷൻ റിപ്പോർട്ട് പുറത്ത്, ഓരോ ഭാഷയിൽ നിന്നും ചിത്രം നേടിയത് എത്രയാണ് എന്നറിയുമോ? സിനിമയുടെ മൊത്തം കളക്ഷൻ ഇങ്ങനെ
ഈ വർഷം തെലുങ്കിൽ നിന്നും പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് സീതാരാമം. ഹനു രാഘവപുടി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പീരിയഡ് റൊമാൻറിക് ഡ്രാമ ചിത്രം ആണ് ഇത്. ആവറേജ് റിപ്പോർട്ടുകൾ മാത്രമായിരുന്നു ചിത്രം ആദ്യദിനം സ്വന്തമാക്കിയത് എങ്കിലും പിന്നീട് പ്രേക്ഷകർ ഇടിച്ചു കയറുകയായിരുന്നു. വലിയ വിജയമായി മാറി ഈ സിനിമ പിന്നീട് തെലുങ്കിൽ. മലയാളം പതിപ്പിനും ഗംഭീരം റിപ്പോർട്ട് ആയിരുന്നു ലഭിച്ചത്
ഇപ്പോൾ ഈ സിനിമയുടെ കളക്ഷൻ റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നത്. തെന്നിന്ത്യയിൽ ഒന്നുമാത്രമായി ചിത്രം 75 കോടി രൂപയിൽ അധികം കളക്ഷൻ നേടി എന്നാണ് അറിയാൻ സാധിക്കുന്നത്. ഒറിജിനൽ ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനു ശേഷം ആയിരുന്നു സിനിമയുടെ ഹിന്ദി ഡബ്ബിങ് പതിപ്പ് തീയേറ്ററിൽ എത്തിയത്. ഹിന്ദി പതിപ്പിനും വളരെ മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചത്. ഇപ്പോൾ അഞ്ച് ആഴ്ചകൾ കൊണ്ട് സിനിമ മൊത്തമായി നേടിയ കളക്ഷൻ എത്രയാണ് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്.
ആദ്യത്തെ ആഴ്ചയിൽ മൂന്ന് കോടി 25 ലക്ഷം രൂപ ആണ് സിനിമയുടെ ഹിന്ദി പതിപ്പ് ബോക്സ് ഓഫീസിൽ നിന്നും നേടിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം രണ്ടാമത്തെ ആഴ്ചയിൽ ഒരു കോടി 43 ലക്ഷം രൂപ ആണ് നേടിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. മൂന്നാമത്തെ ആഴ്ചയിൽ ഒരു കോടി 38 ലക്ഷം രൂപയും നേടി എന്നാണ് റിപ്പോർട്ടുകൾ. അതേസമയം നാലാമത്തെ ആഴ്ചയിൽ ഇത് വർദ്ധിച്ച ഒരു കോടി 55 ലക്ഷം രൂപയായി മാറി എന്നും അഞ്ചാമത്തെ ആഴ്ചയിൽ 58 ലക്ഷം രൂപ കളക്ഷൻ ആയി നേടി എന്നുമാണ് അറിയാൻ സാധിക്കുന്നത്.
ഹിന്ദി പതിപ്പ് ഇതിനോടകം മൊത്തമായി എട്ടു കോടി 19 ലക്ഷം രൂപ നേടി എന്നാണ് അറിയാൻ സാധിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സ് ഉള്ള ട്രേഡ് അനലിസ്റ്റ് ആയിട്ടുള്ള തരൻ ആദർശ് ആണ് ഇപ്പോൾ ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു സിനിമയുടെ ഓൺലൈൻ പതിപ്പ് റിലീസ് ചെയ്തത്. വളരെ മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
