
ഓൺലൈൻ ചൂതാട്ടങ്ങള്‍ക്കു കുരുക്കിട്ടു തമിഴ്നാട്. ഓൺലൈൻ ചൂതാട്ടം കളിക്കുന്നവർക്കും നടത്തുന്നവർക്കും മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നു. ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടമായി നിരവധി പേർ ജീവനൊടുക്കിയ സാഹചര്യത്തിലാണു നിയമ നിർമാണം.
കഴിഞ്ഞ 26നു തമിഴ്നാട് മന്ത്രിസഭ ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്ല് പാസാക്കിയിരുന്നു. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി കെ.ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ബില്ല്. ഇന്നലെ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടതോടെ നിയമം നിലവില്‍വന്നു. ഓൺലൈൻ ചൂതാട്ടത്തെ നിയന്ത്രിക്കാൻ എടപ്പാടി പളനിസാമി സർക്കാർ കൊണ്ടുവന്ന നിയമം നേരത്തെ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ മറികടക്കാന്‍ കൂടിയാണു പുതിയ നിയമം. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പെട്ടു നിരവധി പേര്‍ ആത്മഹത്യ ചെയ്തത് വന്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഇവയുടെ പരസ്യങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ക്കെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. നിയമപ്രകാരം നിരോധിക്കാത്തിനാല്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ തെറ്റില്ലെന്നു വാദിച്ചായിരുന്നു താരങ്ങള്‍ രക്ഷപ്പെട്ടിരുന്നത്. പുതിയ നിയമം നിലവില്‍ വന്നതോടെ പരസ്യങ്ങള്‍ക്കും കുരുക്കുവീണു.
ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെടുകയോ ,കളികള്‍ നടത്തുകയോ ചെയ്യുന്നതു പുതിയ നിയമപ്രകാരം മൂന്നുകൊല്ലം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്.
ചൂതാട്ടത്തിന്റെ പരധിയില്‍ പെടാത്ത ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ ചീഫ് സെക്രട്ടറി റാങ്കില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍
നേതൃത്വത്തിൽ ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി രൂപീകരിക്കും. ഈ സമതിയായിരിക്കും ഭാവിയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അനുമതി നല്‍കുക
