
ഇന്ത്യയിലുടനീളം നിരവധി അപ്പാർട്ട്‌മെന്റുകളും നടിയുടെ പേരിലുണ്ട്
തെന്നിന്ത്യയിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് നയൻതാര. പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 20 ദിവസത്തേക്ക് 20 കോടി രൂപയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നയൻസിന്റെ സിനിമാ വളർച്ച അതിവേഗമായിരുന്നു. വളരെ ചെറിയ സമയം കൊണ്ടാണ് തെന്നിന്ത്യൻ സിനിമയുടെ ലേഡിസൂപ്പർസ്റ്റാറായി മാറിയത്.
ഇപ്പോഴിതാ സിനിമാ മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് നയൻതാരയുടെ ആസ്തിയെ കുറിച്ചാണ്. 22 മില്യൺ ഡോളറാണ് നടിയുടെ വരുമാനം (182 കോടിയിലധികം). ഇതെല്ലാം സിനിമയിലൂടെ നേടിയതാണ്. പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരംഇന്ത്യയിലുടനീളം വിവിധ സ്ഥലങ്ങളിലായി കോടിക്കണക്കിന് രൂപ വിലയുള്ള സ്വത്തുക്കളുണ്ട് നടിക്ക്.ഹൈദരാബാദിലും ചെന്നൈയിലുമായി അപ്പാർട്ട്‌മെന്റുകളും ആഡംബര ഭവനങ്ങളും നടിയുടെ പേരിലുണ്ട്. അടുത്തയിടക്ക് ഒരു സ്വകാര്യ ജെറ്റും വാങ്ങിയിരുന്നു.
ഇവ കൂടാതെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനോടൊപ്പം ഒരു പ്രൊഡക്ഷൻ കമ്പനി നടത്തുന്നുണ്ട്. തെന്നിന്ത്യയിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന നിർമാണ് കമ്പനിയാണ് റൗഡി പിക്ചേഴ്സ്. 74 ലക്ഷം വിലയുള്ള ബിഎംഡബ്ല്യൂ 5 സീരിസിലെ കാറും മെർസിഡസ് ജിഎൽഎസ് (88 ലക്ഷം), ഫോർഡ് എൻഡേവർ, ബിഎംഡബ്ല്യൂ 7 സീരിസിലെ (1.76 കോടി) അടക്കം നിരവധി കാറുകളാണ് നടിക്കുള്ളത്. ചില പ്രശസ്ത ബ്രാൻഡുകൾക്ക് വേണ്ടി പരസ്യ ചിത്രത്തിലും നയൻതാര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിലൂടെ അഞ്ച് കോടി വരെ നടിക്ക് പ്രതിഫലം ലഭിച്ചിരുന്നു. ഇതിനൊപ്പം ഒരു സ്‌കിൻ കെയർ ബ്രാൻഡിലും നടി പങ്കാളിയാണ്.
