ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അങ്കമാലിയിൽ യുവാവിന് ദാരുണാന്ത്യം
അങ്കമാലി: അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂക്കന്നൂർ ചൂളപുര പുതുശ്ശേരി വീട്ടിൽ ഡേവിസിന്റെ മകൻ ഡെനിനാണ് (27) മരിച്ചത്. അങ്കമാലി തുറവൂർ കൊമര പാടശേഖര- വാതക്കാട് റോഡിൽ ബുധനാഴ്ച പുലർച്ചെ 2.10ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് സമീപത്തെ കാനയിൽ പതിക്കുകയായിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അങ്കമാലി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.





