ഷൊര്‍ണൂര്‍: ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53കാരൻ അറസ്റ്റിൽ. വല്ലപ്പുഴ സ്വദേശി ഉമ്മറിനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഷൊ൪ണൂ൪-നിലമ്പൂ൪ പാസഞ്ച൪ ട്രെയിനിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. നിലമ്പൂരിൽ നിന്നും വന്ന ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴായിരുന്നു സംഭവം. പീഡന ശ്രമത്തിനിടെ 14 കാരൻ പേടിച്ച് ട്രെയിൻ നി൪ത്തിയ ഉടൻ ഇറങ്ങി പ്ലാറ്ഫോമിലേക്ക് ചാടി. ഇതുകണ്ട മറ്റുയാത്രക്കാരും കൂടെയുണ്ടായിരുന്ന രക്ഷിതാക്കളും കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് രക്ഷിതാക്കളുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയും യാത്രക്കാരുടെ സഹായത്തോടെ പിടികൂടിയ പ്രതി ഉമ്മറിനെ പൊലീസിന് കൈമാറുകയായിരുന്നു. ട്രെയിനിന്റെ വാതിൽപടിയിൽ നിന്നായിരുന്നു പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി. പട്ടാമ്പി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Related Articles
ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി 2കുട്ടികൾ ഉൾപ്പടെ 5 പേർക്ക് ദാരുണാന്ത്യം.
2 weeks ago
വിമാനം 38000 അടി ഉയരത്തിൽ, വിമാനത്തിന്റെ വാതിൽ തുറക്കാനൊരുങ്ങി യാത്രക്കാരൻ, എയർ ഹോസ്റ്റസിന് പരുക്ക്, ഒഴിവായത് വലിയ അപകടം
3 weeks ago
Check Also
Close