മലപ്പുറം: 7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 50 കാരന് 35 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷയും വിധിച്ച് കോടതി. മലപ്പുറം പൂക്കോട്ടുംപാടം തോട്ടുങ്ങൽ സ്വദേശി രാജനെയാണ് കോടതി ശിക്ഷിച്ചത്. 2023 ജനുവരിയിലാണ് കേസിന്നാസ്പദമായ സംഭവം. രണ്ട് തവണ കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു പ്രതി. കുട്ടി താമസിക്കുന്ന വീട്ടിൽ വെച്ചും തട്ടിക്കൊണ്ടു പോയുമാണ് ബലാത്സംഗം ചെയ്തത്. കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് ഒരു വർഷം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
Related Articles
മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരമെന്ന് ഗണേഷ് കുമാർ; ‘മതപഠന ക്ലാസ് എന്ന വാക്ക് തെറ്റ്, ആത്മീയ പഠനം എന്നാക്കണം’
October 13, 2024
നെഞ്ചുലഞ്ഞ് നാട്; പനയമ്പാടം അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹം വീടുകളിലെത്തിച്ചു
December 13, 2024
Check Also
Close
-
5 രൂപ പാക്കറ്റുകള്‍ വിട പറയുമോ? ഗതികെട്ട്എഫ്എംസിജി കമ്പനികൾNovember 4, 2024