
തളിപ്പറമ്പ്: തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെത്തി അന്യമതസ്ഥന്‍ വിശുദ്ധ കുര്‍ബാന കൈക്കൊണ്ട് തിരുവോസ്തി സ്വീകരിച്ചത് വിവാദമായി.
സംഭവത്തില്‍ കോഴിക്കോട് നരിക്കുനി സ്വദേശിയായ യുവാവിനെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.
കൃസ്ത്യാനികള്‍ക്ക് മാത്രമേ വിശുദ്ധ കുര്‍ബാന കൊക്കൊണ്ട് തിരുവോസ്തി സ്വീകരിക്കാന്‍ അവകാശമുള്ളൂ.
യേശുകൃസ്തുവിന്റെ ശരീരമാണെന്ന വിശ്വാസത്തിലാണ് കൃസ്ത്യാനികള്‍ തിരുവോസ്തി സ്വീകരിക്കുന്നത്.
അപരിചിതനായ അന്യമതസ്തന്‍ നാക്കില്‍ വെച്ച തിരുവോസ്തി തിരികെ എടുക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് പള്ളി അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തിയത്.
തിരുവോസ്തി ബ്ലാക്ക്മാസ് നടത്തുന്നവര്‍ ആഭിചാര കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കരുതപ്പെടുന്നുണ്ട്.
ഇത്തരത്തില്‍ തിരുവോസ്തി എത്തിച്ചുനല്‍കുന്നവര്‍ക്ക് വലിയ പ്രതിഫലം ലഭിക്കുന്നതായും പറയപ്പെടുന്നുണ്ട്.
കൃസ്തുമസ് ആഘോഷം നടക്കുന്ന ഡിസംബര്‍ മാസത്തില്‍ ചെകുത്താന്റെ ആരാധനക്ക് കേരളത്തിന്റെ ചില ഭാഗങ്ങളില്‍ തിരുവോസ്തി ദുരുപയോഗം ചെയ്യപ്പെടുന്നതായി നേരത്തെ പരാതികള്‍ ഉണ്ടായിരുന്നു.
സംശയം തോന്നിയ പള്ളി അധികൃതര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തെങ്ങ് വലിച്ചുകെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടിക്കുന്ന ഇയാളുടെ ചില സുഹൃത്തുക്കള്‍ തളിപ്പറമ്പില്‍ താമസിക്കുന്നുണ്ടെന്നും അവരെ കാണാനെത്തിയതാണെന്നുമാണ് പോലീസിനോട് പറഞ്ഞത്.
പോലീസ് ഇയാളുടെ പിതാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.

