KeralaNational

50ൽ നിന്ന് 80ലേക്ക് ഒരൊറ്റ കുതിപ്പ്, രാജ്യത്തെ അടുക്കളകളെ കണ്ണീരണിയിച്ച് ഉള്ളിവില, പിടിച്ചുകെട്ടാൻ പാടുപെടുമോ?

ദില്ലി: രാജ്യത്ത് സവാള വില കുത്തിച്ചുയരാനുള്ള കാരണം കാലാസ്ഥയെ തുടർന്നുണ്ടായ ഉൽപാദനക്കുറവ്. സവാള മുഖ്യമായി കൃഷി ചെയ്യുന്ന മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ കനത്ത മഴയിൽ സവാള നശിച്ചതാണ് തിരിച്ചടിയായത്. ഒരാഴ്ചക്കിടെ മൊത്ത വിപണിയിൽ കൂടിയത് ഇരുപത്തഞ്ച് രൂപയോളം രൂപയാണ്. ചില്ലറ വിപണയിലെ വിലക്കയറ്റമാകട്ടെ ശരാശരി 30രൂപയും. ദില്ലിയടക്കമുള്ള പ്രധാന ന​ഗരങ്ങളിൽ വില കുത്തനെ ഉയർന്നു. കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് നൽകേണ്ടത്. വെളുത്തുള്ളി വിലയും ഇരട്ടിയായി. വില വർധിച്ചതോടെ പലരും ഉള്ളി വാങ്ങുന്നില്ല എന്നതാണ് അവസ്ഥ. കഴിഞ്ഞ ശനിയാഴ്ച വരെ മൊത്ത വിപണിയിൽ സവാളക്ക് 51 രൂപയായിരുന്നു. ഇതാണ് 74 രൂപയിലേക്ക് ഉയർന്നത്. ഒരാഴ്ചക്കിടെ കൂടിയത് 25 രൂപയോളം. മഹാരാഷ്ട്രയിലെ പൂനെ, നാസിക്ക് കർണ്ണാടകയിൽ ഹൂബ്ലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് സംസ്ഥാനത്ത് സവാള എത്തുന്നത്. അവിടങ്ങളിൽ ഉണ്ടായ മഴക്കെടുതിയിൽ സവാള കൃഷി വ്യാപകമായി നശിച്ചു. Read More… 16 കോടി രൂപയുടെ പദ്ധതി, രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ ഗ്രിഡ് സൗരോര്‍ജ ഡയറി; വമ്പൻ നേട്ടവുമായി എറണാകുളം മിൽമ ഉൽപാദനം കുറഞ്ഞതോടെ സവാളക്ക് ക്ഷാമം നേരിട്ടു. സവാള വില കൂടിയത് കുടുംബ ബജറ്റിനെ താളം തെറ്റിച്ചു. ചില്ലറ വിപണിയിൽ ശരാശരി 80 രൂപയാണ് ഒരു കിലോയ്ക്ക്. മുപ്പത് രൂപയോളം കൂടി. പലരും കുറഞ്ഞ അളവിലാണ് ഇപ്പോൾ സവോള വാങ്ങുന്നത്. ദീപാവലി അവധിയും വില കൂടാൻ കാരണമാണ്. നാസിക്കിലേയും പൂനയിലേയും വിപണികൾ ദീപാവലിക്ക് പത്ത് ദിവസത്തോളം അവധിയായിരുന്നു. അവിടെ വിപണി സജീവമായാൽ ഒരാഴ്ചക്കക്കം സവാള വില കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button